തിരുവനന്തപുരം: മലയാള സിനിമ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ നല്‍കുന്ന ബഹുമതിയായ ലെജന്റ് ഹോണര്‍ പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി. മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭകള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.
എറണാകുളത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദിയില്‍ പുരസ്‌കാരം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മധുവിന്റെ അനാരോഗ്യം മൂലം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വസതിയില്‍വെച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു.