ന്യൂഡല്‍ഹി: സാഹിത്യകാരനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ഡോ. സി.വി. ആനന്ദ ബോസിന് ഇന്ത്യ ഇന്റര്‍നാഷണല്‍ സാഹിത്യ പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. യു.എസ്. ആസ്ഥാനമായുള്ള ഇന്‍ഡോഅമേരിക്കന്‍ ലിറ്റററി ഫോറം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ആനന്ദബോസിന്റെ ‘സയലന്‍സ് സൗണ്ട്‌സ് ഗുഡ്’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.