ഡല്‍ഹി: പത്രപ്രവര്‍ത്തന മികവിനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജാറാം മോഹന്‍ റോയ് പുരസ്‌കാരത്തിന് രാജസ്ഥാന്‍ പത്രിക ചെയര്‍മാന്‍ ഗുലാബ് കൊഥാരി അര്‍ഹനായി. രാജ് ചെങ്കപ്പ (ഗ്രൂപ്പ് എഡിറ്റോറില്‍ ഡയറക്ടര്‍, ഇന്ത്യ ടുഡേ), സഞ്ജയ് സെയ്‌നി (ദൈനിക് ഭാസ്‌കര്‍) എന്നിവര്‍ക്ക് ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം. പി.ജി. ഉണ്ണികൃഷ്ണന്‍(സീനിയര്‍ ഫൊട്ടോഗ്രാഫര്‍, മാതൃഭൂമി),ഇ.എസ്. അഖില്‍ (ഫൊട്ടോഗ്രാഫര്‍, മാതൃഭൂമി) എന്നിവര്‍ക്കു ഫൊട്ടോഗ്രാഫി പുരസ്‌കാരം.