കോട്ടയം : മള്ളിയൂര്‍ അധ്യാത്മികപീഠം ഏര്‍പ്പെടുത്തിയ ശങ്കരസ്മൃതി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ എല്‍.സുബ്രഹ്മണ്യത്തിനും പത്‌നിയും ഗായികയുമായ കവിത കൃഷ്ണമൂര്‍ത്തിക്കും. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ചാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമ്മാനിക്കും. പശ്ചാത്യ ഭാരതീയ ശാസ്ത്രീയ സംഗീതത്തില്‍ തനതായ ശൈലി ആവിഷ്‌കരിച്ച സുബ്രഹ്മണ്യം പത്മഭൂഷന്‍ ബഹുമതി നേടിയിട്ടുണ്ട്. 16 ഭാഷകളിലായി മുപ്പതിനായിരത്തോളം ഗാനങ്ങള്‍ പാടിയിട്ടുള്ള കവിതയ്ക്കു പത്മശ്രീ ബഹുമതിയും മധ്യപ്രദേശ് സര്‍ക്കാരിന്റെ ലത മങ്കേഷ്‌കര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.