തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മന്‍ സ്ഥാപകനായ ജനകീയ സമിതിയുടെ മാധ്യമ പുരസ്‌കാരം സുജിത് നായര്‍ക്കും എസ്.ഡി.വേണുകുമാറിനും. മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ട്ന്റാണ് സുജിത് നായര്‍. മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫാണ് എസ്.ഡി.വേണുകുമാര്‍. 25,000 രൂപയാണ് പുരസകാരമായി നല്‍കുന്നത്.
മലയാള മനോരമയില്‍ പ്രസിദ്ധീകരിക്കുന്ന ‘കേരളീയം’ എന്ന രാഷ്ട്രീയ പംക്തിയാണു സുജിത് നായരെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രാഷ്ട്രസേവാ പുരസ്‌കാരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വിക്കും പ്രവാസി പുരസ്‌കാരം ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണും ലഭിച്ചു.