കുറിഞ്ഞി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കാണുന്ന കാഴ്ച നീല മലകളുളള മൂന്നാര്‍. ഊട്ടിയിലെ വഴികളിലൂടെ കുറിഞ്ഞിപൂക്കുന്ന സമയത്ത് പോയാല് നീല പരവധാനി വിരിച്ചിരിക്കുന്നതുപോലെ കുറിഞ്ഞിപൂക്കള്‍ നില്ക്കുന്നത് കാണാം. പന്ത്രണ്ട് വര്ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓരോ കുറിഞ്ഞി ചെടികളും പുഷ്പിതരാകുന്നത്. കുറിഞ്ഞി പൂക്കളിലെ നീലക്കുറിഞ്ഞി, വെള്ളക്കുറിഞ്ഞി, ചെങ്കുറിഞ്ഞി, കരിങ്കുറിഞ്ഞി, കല്ക്കുറിഞ്ഞി, മരക്കുറിഞ്ഞി, ബട്ടണ് കുറിഞ്ഞി, റോസ്‌കുറിഞ്ഞി, ചെറിയ നീലക്കുറിഞ്ഞി, ചെറിയ വെള്ള കുറിഞ്ഞി, തോഹൈകുറിഞ്ഞി, വള്ളിക്കുറിഞ്ഞി, ആറ്റോര കുറിഞ്ഞി, കൂവക്കുറിഞ്ഞി, ശോത്ത് കുറിഞ്ഞി അങ്ങനെ ഇനങ്ങള്‍. കുറിഞ്ഞികളിലെ റാണി നീലക്കുറിഞ്ഞി തന്നെ. മലയാകെ നീലക്കടല്‌പോലെ ഭംഗിയേറ്റുന്ന മറ്റൊരു കുറിഞ്ഞിക്കൂട്ടം ഇല്ല.