ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരകപുരസ്‌കാരം മൃദംഗം കലാകാരന്‍ ഡോ. ഉമയാള്‍പുരം കെ. ശിവരാമന്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനംചെയ്ത പത്തുഗ്രാം സ്വര്‍ണലോക്കറ്റും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്‌കാരം. 23ന് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന സദസ്സില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും.