ബുക്കര്‍ പുരസ്കാരം മാര്‍ഗരറ്റ് അറ്റ്വുഡിനും ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്കും
ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്കാരത്തിന് കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്. ഒരിക്കലും പുരസ്കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്കാരം രണ്ടുപേര്‍ക്കായി നല്‍കിയത്. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിടും.
ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79കാരിയായ മാര്‍ഗരറ്റ് അറ്റ ്വുഡിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്വുഡിന്റെ പേരിലായി.ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയും കൂടിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോ.
ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ബുക്കര്‍ െ്രെപസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയും കൂടിയാണ് ബെര്‍നഡൈന്‍ എവരിസ്റ്റോ. 19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വര്ഗ്ഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്. 1992ലാണ് അവസാനമായി രണ്ടുപേര്‍ ബുക്കര്‍ പ്രൈസ് പങ്കിട്ടെടുത്തത്. ഇതിന് ശേഷം നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. രണ്ട് വിജയികളെ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് സംഘാടകര്‍ ഈ വര്‍ഷത്തെ ജൂറി അംഗങ്ങളോട് പറഞ്ഞിരുന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുരസ്കാരം ഇരുവര്‍ക്കും പങ്കിടാന്‍ ഒടുവില്‍ ജൂറി അംഗങ്ങള്‍ തീരുമാനമെടുത്തത്.