ഒന്നുതന്നല്‌ളയോ നിങ്ങളും ഞാനും...

 

വിനയചന്ദ്രനെക്കുറിച്ച് ഒരോര്‍മ്മ

പി.വൈ. ബാലന്‍

 

 

കവി. ഡി, വിനയചന്ദ്രനെ നേരിട്ടു കാണുന്നതിനും പരിചയപെ്പടുന്നതിനും മുന്‍പേ അദ്ദേഹത്തിന്റെ യാത്രപ്പാട്ട് എന്ന കവിത എന്റെ ഒരു സുഹൃത്ത് ചൊല്ലി കേള്‍പ്പിച്ചു. 1977-ല്‍.
അച്ഛനോടു യാത്ര ചോദി-
ച്ചമ്മയോടു യാത്ര ചോദി-
ച്ചിടത്തുകാലു വച്ചിടാതെ
വലത്തുകാലു വച്ചിറങ്ങി
നടുമുറ്റത്തെ തുളസിയില്‍നി-
ന്നിലയൊരെണ്ണം പറിച്ചുതിന്നും…
കൂടിനിന്നൊരാളുകള്‍ തന്‍
കണ്ണില്‍ നിന്നു നടന്നിറങ്ങി..
   ഈ  യാത്ര പറഞ്ഞിറങ്ങല്‍ ഒട്ടും വൈകാരികമല്‌ളാതെയാണ് ഉണ്ണി  നിര്‍വ്വഹിക്കുന്നത്. യാത്രയയ്ക്കാന്‍ ആളുകള്‍ എത്തിയിട്ടുമുണ്ട്.  ശുഭസൂചകമായി വലതുകാല്‍ തന്നെ വച്ചിറങ്ങുന്നു. പൂര്‍വ്വീകരെ  ഓര്‍ക്കുന്നതുപോലെ നടുമുറ്റത്തെ തുളസിയില്‍ നിന്നും ഒരിലപറിച്ചുതിന്നുന്നു. ഈ കവിതാ സങ്കല്പം സ്വീകരിച്ച് പില്‍ക്കാലത്ത് കവിതയെഴുതിയ ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിംബവല്‍ക്കരിച്ച് വൈകാരിക തലത്തില്‍ എത്തിച്ചു കൂടുതല്‍ ജനപ്രിയമാക്കിയത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിനയചന്ദ്രന്റെ യാത്രപ്പാട്ട് ആരും ശ്രദ്ധിക്കാതെ പോയി.
     വിനയചന്ദ്രന്‍ അന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപകനായിരുന്നു. ആയിടയ്ക്കു തന്നെ അദ്ദേഹത്തെ പരിചയപെ്പടാന്‍ കഴിഞ്ഞു. ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയാകുന്നതിനു മുമ്പേ തന്നെ, വാള്‍ട്ടര്‍ ഡിക്രൂസ് കണ്ണാന്തുറയിലെ സെന്റ് പീറ്റേഴ്‌സ് ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ച കവിയരങ്ങില്‍ വിനയചന്ദ്രനോടൊപ്പം പങ്കെടുക്കാന്‍ ആദ്യാവസരം ലഭിക്കുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളം ഐച്ഛിക വിഷയമായെടുത്ത് വിദ്യാര്‍ത്ഥിയായതോടെ വിനയചന്ദ്രന്‍ സാറുമായി കൂടുതല്‍ ഇണങ്ങാന്‍ കഴിഞ്ഞു. കവിയരങ്ങുകളില്‍ നിന്നും കവിയരങ്ങുകളിലേക്ക് വിനയചന്ദ്രനോടൊപ്പം യാത്ര ചെയ്തു. ഇണങ്ങിയും പിണങ്ങിയും വീണ്ടും കൂട്ടുകൂടിയും കാലങ്ങള്‍ ഏറെ പിന്നിട്ടു. നിതാന്ത സൗഹൃദം എനിക്ക് സാറിനോട് പുലര്‍ത്തുവാനോ സാറിന് എന്നോട് പുലര്‍ത്തുവാനോ ആയില്‌ള. ആ ബന്ധത്തിന്റെ ശിഥിലത അദ്ദേഹത്തിന്റെ കവിതയെ വിലയിരുത്തുന്നതില്‍ പരാജയപെ്പട്ടില്‌ള. ആധുനിക കവിതയില്‍ നിര്‍ണ്ണായക സ്ഥാനം അദ്ദേഹത്തിനുണ്ടെന്ന കാര്യം എനിക്ക് ബോധ്യമുണ്ടായിരുന്നു. കവിതയുടെ വ്യത്യസ്ത രൂപമാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്ന കവിതയെ അനുകരിക്കാന്‍ ഞങ്ങള്‍ കവിതയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായില്‌ള. അദ്ദേഹത്തിന്റെ  അനുകര്‍ത്താക്കളായി ആരും ഉണ്ടായില്‌ള.
കടമ്മനിട്ടയും സച്ചിദാനന്ദനും കെ.ജി ശങ്കരപ്പിള്ളയും ചുള്ളിക്കാടും വിളങ്ങിനിന്ന അക്കാലത്ത് വിനയചന്ദ്രന് അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയില്‌ള. സാംസ്‌കാരിക വേദിയുടെ  പ്രവര്‍ത്തനങ്ങള്‍ കത്തിനിന്നകാലത്ത് അതിന്റെ ചൂരും ചൂടും ഉള്‍ക്കൊണ്ട് കവിതയെഴുതി കടമ്മനിട്ടയും സച്ചിദാനന്ദനും കെ.ജി  ശങ്കരപ്പിള്ളയും ചുള്ളിക്കാടും തിളങ്ങി. ഡി. വിനയചന്ദ്രന്‍ ആ രാഷ്ര്ടീയത്തിനൊപ്പിച്ച് കവിതയെഴുതിയില്‌ള. ഇന്‍ലന്റ് മാഗസിനുകളിലും ലിറ്റില്‍ മാഗസിനുകളിലും യുവകവികള്‍ ആ രാഷ്ര്ടീയം ഉള്‍ക്കൊണ്ട് തകര്‍ത്ത് കവിതകളെഴുതി. വിനയചന്ദ്രനാകട്ടെ  ഈ പ്രലോഭനങ്ങളില്‍ വീഴാതെ തന്റെ ഇച്ഛയ്ക്കനുസരിച്ച് കവിയെഴുതി പോയത് അത്ഭുതത്തോടുകൂടിയല്‌ളാതെ ഇന്ന് ഓര്‍ക്കാനാവില്‌ള.
     'കലാകാരനും ആസ്വാദകനും ഏതെങ്കിലും മിഥ്യാബോധങ്ങളുടെ തടവുകാരായിരിക്കും. എന്നാല്‍ സൃഷ്ടിയിലൂടെ ഇരുവരും മിഥ്യാവിശ്വാസങ്ങള്‍ ഒന്നൊന്നായി ഉരിഞ്ഞുകളയുന്നു. അഥവാ സ്വയം മാറുന്നു. കവിത പിടിവാശികളെ അതിജീവിക്കുന്നു. ഇത്തരം മാറ്റത്തിന്  വിസമ്മതിച്ച് മുന്‍വിധിയുടെ നങ്കുരമിടുന്നവര്‍ക്ക് വിനയചന്ദ്രന്റെ കവിതകള്‍ കണ്ടിലെ്‌ളന്നു നടക്കാനേ പറ്റൂ.  അതുതന്നെയാണ് സംഭവിച്ചതും.'' 'പുതിയ വാക്ക്., പുതിയ അര്‍ത്ഥം, പുതിയ ലോകം' എന്ന ലേഖനത്തില്‍ പ്രശസ്ത നിരൂപകന്‍ സനിലിന്റെ ഈ നിരീകഷണം വിനയചന്ദ്രന്റെ കവിതയെക്കുറിച്ചുള്ള ആധികാരികമായ വിലയിരുത്തലാണ്.  
എണ്‍പതുകളുടെ ആദ്യമെഴുതിയ  റേസലിന്‍ഡ എന്ന കവിത നോക്കാം. ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു കവിതയാണിത്.
     റോസലിന്‍ഡ സ്വന്തം കുഞ്ഞിനെ
     അനാഥാലയത്തില്‍ ഏല്‍പ്പിച്ച്
     മടങ്ങിവന്നു..
     റോസലിന്‍ഡ ഒരു കന്യാസ്ത്രീ
     അവള്‍ തിരുഹൃദയവും കുരിശും
   കുരിശിലെ പനിനീര്‍പ്പൂവുമാകുന്നു.
അവള്‍ കന്യാമറിയത്തിന്റെ വാത്സല്യമാകുന്നു.
     ക്രിസ്തുമതത്തിന്റെ സഭാകല്പനകളെയും  പാപബോധത്തിന്റെ അതിര്‍വരമ്പുകളെയും തിരസ്‌കരിക്കുന്ന തലത്തില്‍ 'റോസലിന്‍ഡ' എന്ന കന്യാസ്ത്രീ വര്‍ത്തമാനകാലത്തിന്റെ മിത്തായി മാറുന്നു. 'അവള്‍ കന്യാമറിയത്തിന്റെ വാത്സല്യമാകുന്നു.' എന്ന് കവി കവിത അവസാനിപ്പിക്കുന്നു. ഇത് ഏറെ ശ്രദ്ധിക്കേണ്ട ഒരു വരിയാണ്. കന്യാമറിയവും  ഗര്‍ഭവതിയായി അനുഭവിച്ച യാതനകള്‍ ഓര്‍മ്മിപ്പിക്കുന്നു. കയ്‌പേറിയ  ജീവിതാനുഭവമുള്ള  കന്യാമറിയത്തിനു മാത്രമേ റോസലിന്‍ഡയെ വാത്സല്യത്തോടെ കാണാന്‍ കഴിയൂ. കവിയുടെ ഈ തിരിച്ചറിവ് റോസലിന്‍ഡയുടെ മാതൃത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു.
വിനയചന്ദ്രന് ചൊല്‍ക്കവിതകളും ഗദ്യത്തിന്റെ വിവിധങ്ങളായ രൂപങ്ങളും വഴങ്ങുന്നതായിരുന്നു. മലയാളത്തിന്റെ വിവിധങ്ങളായ നിരൂപണ പദ്ധതികളില്‍ വിനയചന്ദ്രന്റെ കവിതയ്ക്ക്് ഇടം കിട്ടിയില്‌ള. മാര്‍ക്‌സിസ്റ്റ് നിരൂപണങ്ങളിലും ഗതി ഇതുതന്നെ. മാര്‍ക്‌സിസ്റ്റ് യുകതിക്കപ്പുറത്തെ ഇടങ്ങള്‍ അന്ന് ആര് അന്വേഷിക്കാനാണ്. പില്‍ക്കാലത്ത് വികസിച്ചുവന്ന നവസാമൂഹിക പ്രസ്ഥാനങ്ങളാണ് (ദളിത്, സ്ത്രീ, പരിസ്ഥിതി) പുതിയ പ്രശ്‌നമണ്ഡലങ്ങള്‍ അവതരിപ്പിച്ചത്. ഗതാനുഗതികത്വത്തില്‍ നിന്നും കലയും സാഹിത്യവും പുറത്തു കടക്കുന്നത് ഈ  സന്ദര്‍ഭത്തിലാണ്. വിനയചന്ദ്രന്റെ കവിതയെ സമഗ്രമായി ഇനി വേണം അന്വേഷിക്കാന്‍. വളരെ ശ്രദ്ധയോടെയും സൂകഷ്മനിരീകഷണത്തോടെയും ചെയ്യേണ്ട ഒരു പ്രവൃത്തിയാണത്.
      കേരളത്തിന്റെ കാവ്യപാരമ്പര്യത്തില്‍ മഹാകാവ്യത്തെ നിഷേധിച്ച് ഖണ്ഡകാവ്യത്തിന്റെ സാധ്യതകള്‍ ആരാഞ്ഞ കുമാരനാശാന്‍ കവിതയില്‍ സംവേദനത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നിട്ടു. ഹൈന്ദവ-ബുദ്ധ സങ്കല്പങ്ങളിലൂടെ നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ദാര്‍ശനിക മാനവും അദ്ദേഹത്തിന്റെ കവിതകള്‍ക്ക് അന്യമായിരുന്നില്‌ള. ഹൈന്ദവ റിവൈവലിസത്തിന്റെ കവിയായിട്ടല്‌ള പുതിയ തലമുറ കുമാരനാശാനെ വായിച്ചെടുത്തത.് എന്നാല്‍ സമകാലികരായ പല കവികളെയും, ഹൈന്ദവ ബിംബങ്ങളോ പുരാണ പരമാര്‍ശങ്ങളോ പ്രയോഗിച്ചാല്‍ ഹൈന്ദവപുനരുത്ഥാനത്തിന്റെ ഭാഗമായി മാറ്റി പ്രതിഷ്ഠിക്കുന്നു. ചില കവിതകള്‍ ഹൈന്ദവ പുനരുത്ഥാന ഭാഗമാണ് എന്നതില്‍ സംശയമില്‌ള. വളരെ സൂകഷ്മമായ ഒരന്വേഷണം വേണ്ട മേഖലയാണിത്. ഇത് സൂചിപ്പിച്ചത് വിനയചന്ദ്രന്റെ കവിതയിലെ ഹൈന്ദവ ബിംബങ്ങളും പുരാണ പരാമര്‍ശങ്ങളും ഇദ്ദേഹത്തിന്റെ കവിതയെ പഠിക്കാന്‍ തടസ്‌സമായോ എന്നു സംശയിക്കുന്നു. ആദിസ്മൃതികളും, ചരിത്രാതീതകാലവും ചരിത്രവും ആദിരൂപങ്ങളും സമൃദ്ധമായി വിനയചന്ദ്രന്റെ കവിതയില്‍ കാണാം.
     കാടും കടല്‍, ആദികൂര്‍മ്മങ്ങള്‍, മത്സ്യങ്ങള്‍
     കാളും ബഡവങ്ങള്‍, മൈനാകമൂര്‍ത്തികള്‍
     നോഹ, മനു, പ്രളയം, കൃഷ്ണലീലകള്‍
     നാവികര്‍ നമ്മള്‍, നകഷത്രങ്ങള്‍, തോണികള്‍
     കാടും കടല്‍, കാട്ടില്‍ മുങ്ങുന്നു പൊങ്ങുന്നു.
     വേദങ്ങള്‍ നമ്മള്‍, യുഗങ്ങള്‍, മണ്‍പുറ്റുകള്‍
     എല്‌ളാം ഉള്‍ക്കൊള്ളുന്ന കാട് നമ്മുടെ ജീവിതം തന്നെയാണ്. സര്‍വ്വചരാചരങ്ങളും പരസ്പര ബന്ധിതമാണ്. ഈ ബന്ധത്തിലാണ് കാട് കുടികൊള്ളുന്നത്.
     ഒന്നുതന്നല്‌ളയോ നിങ്ങളും ഞാനും
     മിക്കാടും കിനാക്കളുമണ്ഡകടാഹവും..
     എല്‌ളാ ചരാചരങ്ങളും ഒന്നാണെന്ന ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് കാട് എന്ന കവിത. ഈ സത്യം നമ്മെ അനുഭവിപ്പിക്കുന്നതിന് കാട് എന്ന കവിതയുടെ തുടക്കം മുതല്‍ ഒടുക്കംവരെ കവിയുടെ എല്‌ളാത്തരം അനുഭവമണ്ഡലങ്ങളെയും അന്യമല്‌ളാത്ത പ്രപഞ്ചത്തെയും കാട്ടിലേക്ക് ആവാഹിക്കുന്നു.
അനുഷ്ഠാന രൂപങ്ങളുടെ ആന്തരിക ഘടനയും താളവും വിനയചന്ദ്രന്റെ കവിതയില്‍ കാണാം. പ്രകടമായ രാഷ്ര്ടീയ ബിംബങ്ങള്‍ നന്നേ കുറവാണ്. ഈ ഹൈന്ദവബോധം ഹൈന്ദവ റിവൈവലിസത്തെ സൂചിപ്പിക്കുന്നില്‌ള, സാമൂഹികബോധമായി ആത്മീയചൈതന്യമായി മാറുകയാണ്. കവിതയില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്ന ആത്മീയബോധം സ്ഥൂലപ്രപഞ്ചത്തിന്റെയും സൂകഷ്മപ്രപഞ്ചത്തിന്റെയും സത്തയന്വേഷിക്കുന്ന ഒരു യാത്രയാണ്. ഈ യാത്രയില്‍ പ്രണയ കവിതകളും ധാരാളമുണ്ട്. അതില്‍ ശംംഖ് എന്ന കവിത നമ്മുടെ ശ്രദ്ധയില്‍ വരുന്നു.
     എന്തോ ചോദിക്കണമെന്നുണ്ട്.
     എന്തോ  പറയണമെന്നുണ്ട്
     ചോദ്യങ്ങള്‍ക്കിടയില്‍ നീ കടന്നുവരുന്നു.
     എന്റെ ആത്മാവിന്റെ നഗ്നരൂപം കൊത്തിയ
     ശംഖ് ഞാന്‍ നിനക്ക് തരുന്നു.
     എന്റെ ഈ ദിവസങ്ങള്‍
     ഞാന്‍ നിനക്കു തരുന്നു.
     കവി തന്റെ ആത്്മാവിന്റെ നഗ്നത  പ്രണയിനിക്ക് കാണിച്ചുകൊടുക്കുന്നു. ആ നഗ്നത അവള്‍ക്ക് നല്‍കുകയാണ്. ശംഖ് ശബ്ദം മുഴങ്ങുന്നതാണ്. നശിക്കാത്ത ആത്മാവിന്റെ ശബ്ദമാണ് അവളെ ഏല്‍പ്പിക്കുന്നത്. അതോടൊപ്പം പങ്കിടാന്‍ കുറെ ദിവസങ്ങളും. ആ കവിതയ്ക്കുള്ളില്‍ ബാക്കി വയ്ക്കുന്നത് വീണ്ടും ഒരു യാത്രയാണ്.
അതുപോലെ തന്നെ നാടന്‍പാട്ടിലെ  സാമൂഹികമാനങ്ങള്‍ സൂകഷിക്കുമ്പോഴും അതില്‍ സൗന്ദര്യാനുഭൂതിയും പ്രകൃതിയുടെ നഗ്നതയും ഉണ്ട്. ഇത്തരം ശ്രമങ്ങള്‍ വിനയചന്ദ്രന്റെ ഒറ്റ തിരിഞ്ഞ കാവ്യയാത്രയെ സൂചിപ്പിക്കുന്നു. എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കണ്ട എെന്തഴുതണം. എന്തെഴുതണ്ട എന്ന് തീരുമാനിക്കാനുള്ള സര്‍ഗ്ഗസ്വാതന്ത്ര്യത്തെ വെളിവാക്കുന്നു വിനയചന്ദ്രന്റെ കവിത.