സി.എസ്. ജയചന്ദ്രന്‍

എ ബോയി ഈസ് എ ഗേള്‍
ഈസ് എ ബോയി ഈസ് എ ഗേള്‍!

ബോയികള്‍ ബോയികളോട്
ഗേളുകള്‍ ഗേളുകളോടും
മാത്രമേ
സംസാരിക്കാറൊള്ളു
നമ്മുടെ നാട്ടില്‍
അഥവാ
ബോയികള്‍ ഗേളുകളോട്
ഗേളുകള്‍ ബോയികളോട്
മിണ്ടിയാല്‍
കരുതലോടെ!

എന്നാല്‍
ബോയികള്‍ ബോയികളോട്
ഗേളുകള്‍ ഗേളുകളോട്
ചേര്‍ന്നുറങ്ങിയാല്‍
നമ്മുടെ നാട്ടില്‍
ഗേളുകള്‍ ബോയികളോട്
ബോയികള്‍ ഗേളുകളോട്
ചേര്‍ന്നുറങ്ങിയെന്നതിനേക്കാള്‍
പുകില് തന്നെ!

എന്തിനീ കലിപ്പുകള്‍!
നമ്മുടെ കവി
പറയുന്നതു പോലെ:

എ ബോയി ഈസ് എ ഗേള്‍ ഈസ്
എ ബോയി ഈസ് എ ഗേള്‍!