പി.വൈ. ബാലന്‍

 

മറവിയുടെ മറുകരയില്‍
മറനീക്കി നീ
ഇനി എനിക്കെന്തുവേണം…

വളരെ നാള്‍ കഴിഞ്ഞെന്നോ
തലമുടി സന്ധ്യപോലിരിക്കുന്നോ
അതിനെന്ത്?
ഒന്നും മറ്റൊന്നിനെപേ്പാലെയാവില്‌ള
ഓര്‍മ്മയില്‍ മഴക്കാടുകള്‍
കൈകോര്‍ക്കാനവസരം.

മഞ്ചാടിക്കുരു
മൈലാഞ്ചി
മൗനം
പിന്നെ മേനി
എല്‌ളാം ഇവിടുണ്ട്
ഓര്‍മ്മ ചീയുന്നതിനുമുന്‍പ്
മറവി പെരുങ്കടലാവുന്നതിനുമുന്‍പ്
നീയും ഞാനും
വെള്ളം കുടിച്ച് വീര്‍ക്കുന്നതിനുമുന്‍പ്
ഒരു വരി കളിയോടങ്ങള്‍ വരുന്നുണ്ട്
ജലസമൃദ്ധി.

ജലസമാധി വേണ്ട
ജലക്രീഡ കഴിഞ്ഞ്
നീണ്ട സുരതമാവാം

ഉറങ്ങാതിരിക്കാം.

balanpy56@gmail.com