ഇതെല്‌ളാം ഉണ്ടായിട്ടും, ആള്‍ക്കുട്ടങ്ങളെ
ആകര്‍ഷിക്കുന്ന ആഘോഷങ്ങളുണ്ടായിട്ടും അതുമായി ബന്ധപെ്പട്ട് മലയാളത്തില്‍ അധികം കവിതകള്‍
എഴുതപെ്പട്ടതായി കാണുന്നില്‌ള. കേരളത്തെ ഒരാറുമാസകാലം സാമൂഹികമായും സാമ്പത്തികമായും
ചലനാത്മകമാക്കുന്ന ഈ ഉത്സവമേളകളെ, അതിന്റെ അനവധിയനവധി സാംസ്‌കാരിക പ്രയോഗങ്ങളെ
എന്തുകൊണ്ടാവാം എഴുത്തുകാര്‍ കാര്യമായി ശ്രദ്ധിക്കാത്തത്?
സച്ചിദാനന്ദന്റെ ‘തിമില’യും ‘വേനല്‍ക്കിനാവും’ ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രസക്തമാവുന്നത്. ഈ
കവിതകളെ പഠനവിധേയമാക്കുകയല്‌ള, പരിചയപെ്പടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. തിമില ഇങ്ങനെ
തുടങ്ങുന്നു:
‘ഞാന്‍ തിമില, കാലങ്ങള്‍
തീര്‍ത്ത നിശ്ശബ്ദതയി-
ലീമണ്ണില്‍ വീണനാദം ഞാന്‍.’
തിമിലയെ അതിന്റെ നാദത്തിലൂടെ കവി ആദ്യം തന്നെ അവതരിപ്പിക്കുന്നു. ഒരു വാദ്യം എന്നു പറയുമ്പോള്‍ ആ
ഉപകരണത്തിന്റെ ആകൃതിയോ സ്വരൂപമോ ഒന്നുമല്‌ള പ്രധാനം , അതിന്റെ നാദമാണ്. അതിലൂടെയാണ് നാം ആ
വാദ്യത്തെ പ്രധാനമായും തിരിച്ചറിയുന്നത്. കാഴ്ചകളിലൂടെയും തിരിച്ചറിയാനാവുമെങ്കിലും
വാദ്യോപകരണമെന്നനിലയില്‍ കേള്‍വിതന്നെ പ്രധാനം.
പ്‌ളാവിന്‍തടികൊണ്ടുള്ള കുറ്റിയിലാണ് പശുവിന്‍തോല്‍വരിഞ്ഞ് തിമിലയുണ്ടാക്കുന്നത്. വണ്ണാംകുടിയുടെ
വള്ളികൊണ്ടുള്ള വളയവും കാളയുടെ വാറും ഇതിനുപയോഗിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കപെ്പട്ട തിമില എന്ന
വസ്തുവും അതിന്റെ നാദവും തമ്മില്‍ ജനറ്റിക്കലായ ഒരു ബന്ധമുണ്ടെന്ന സൂചന കവി നല്‍കുന്നുണ്ട്. പ്‌ളാവിന്‍
കാറ്റുമുഴക്കിയ കടുംതുടികള്‍, ചെറു പശുവിന്റെ അമറല്‍, കുടമണികിലുക്കം, കറുകതന്‍ ഹരിതമര്‍മ്മര തരംഗം,
വളയലുണ്ടാക്കിയ വള്ളിയുടെ തുള്ളിതുളുമ്പല്‍, കൂറ്റന്റെ വാറിലൂടെ വയലിന്റെ സ്മൃതികള്‍- ഇതെല്‌ളാം ചേര്‍ന്ന
സ്വരസംസ്‌ക്കാരമാണ് തിമിലയിലുള്ളത് എന്നാണ് കവിയുടെ നിനവ്.