മിക്കവാറും നാട്ടിന്‍പുറങ്ങളില്‍ പ്രാദേശികമായി കാവിലെ വേലകളോ ക്ഷേത്രോത്സവങ്ങളോ നടക്കുന്നുണ്ട്. തൃശൂര്‍,
പാലക്കാട്, എറണാകുളം ജില്‌ളകളും മലപ്പുറം ജില്‌ളയുടെ ഒരുഭാഗവും അടങ്ങുന്ന മേഖലയിലാണ് വാദ്യപ്രധാനമായ
വേലപ്പൂരങ്ങള്‍ കൂടുതലായും നടന്നുവരുന്നത് . ആനയെഴുന്നള്ളിപ്പ്, പറയെടുപ്പ്, കുടമാറ്റം, ദാരികനും കാളിയും,
പൂതനും തിറയും, തട്ടിന്മേല്‍കൂത്ത്, കാളവേല, കാളകൡ വെള്ളാട്ട്, ആണ്ടിവരവ്, കാവടിയാട്ടം, കരകാട്ടം,
ശിങ്കാരിമേളം തുടങ്ങിയ നാടന്‍കലകള്‍ ഉള്‍പെ്പടെയുള്ള കലാരൂപങ്ങളുടെ അവതരണങ്ങള്‍ ഉത്സവവേളയില്‍
അരങ്ങേറുന്നുണ്ട്. ചില ഭഗവതിക്കാവുകളില്‍ നടക്കുന്ന ആഘോഷത്തിന് ‘വേല’ എന്നാണ് പറയുക, മറ്റു
ചിലയിടങ്ങളില്‍ ഇത് പൂരമോ, ഉത്സവമോ ആണ്- ഉത്സവത്തിനുശേഷം ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ‘കൂത്ത്’
(തോല്‍പ്പാവക്കൂത്ത്) ചിലഅമ്പലങ്ങളില്‍ പതിവുണ്ട്. ഇതിനായി ‘കൂത്തുമാടങ്ങള്‍’ ഈ ക്ഷേത്രങ്ങളോടനുബന്ധിച്ച്
ഉണ്ടായിരിക്കും. ഇങ്ങനെ അമ്പലങ്ങളെ ചുറ്റിപ്പറ്റിമാത്രം ആയിരക്കണക്കിന് ഉത്സവങ്ങളുൂം ആഘോഷങ്ങളും
കേരളത്തില്‍ നടക്കുന്നുണ്ട്. അതിനു പുറെമയാണ് ക്രിസ്ത്യന്‍ പള്ളികളിലും മുസ്‌ളിം ആരാധനാലയങ്ങളിലും നടക്കുന്ന
ആഘോഷങ്ങള്‍. ഈ ആഘോഷങ്ങളോടു ബന്ധപെ്പട്ടുകൊണ്ട് അനവധി വിശ്വാസങ്ങള്‍, ആചാരങ്ങള്‍ ആരാധനകള്‍,
കലാരൂപങ്ങള്‍, അത് അവതരിപ്പിക്കുന്നതിനുള്ള സമുദായങ്ങള്‍, അതിനുള്ള പ്രത്യേകവാദ്യങ്ങള്‍, പ്രത്യേക
വേഷവിധാനങ്ങള്‍ ഒക്കെയുണ്ട് .മാരാര്‍, പൊതുവാള്‍, പാണന്‍, പറയന്‍, മണ്ണന്‍ തുടങ്ങിയ സമുദായങ്ങള്‍ കൊട്ടിനും
പാട്ടിനും വേഷംകെട്ടുന്നതിനും മറ്റുമായി പണ്ടുകാലം മുതലേ നിയോഗിക്കപെ്പട്ടിട്ടുണ്ട്. ഈ വിഭാഗങ്ങളുടെയെല്‌ളാം
നിരവധിയായ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക. പ്രവര്‍ത്തനങ്ങളുണ്ട്.