കവിതയില്‍ മുഴങ്ങിയ തിമിലയും ചെണ്ടയും
ഇങ്ങനെ പ്‌ളാവും പശുക്കിടാവും എല്‌ളാം
ചേര്‍ന്നു നിര്‍മ്മിക്കപെ്പട്ട തിമിലയുടെ യാത്ര പിന്നീട് ഉത്സവപ്പറമ്പിലേക്കാണ് :
പിന്നെയൊരു നാളില്‍
ഒരു തരുണന്റെ തോളില്‍
തൂങ്ങി ഞാനെത്തിയൊരു
വേലതന്‍ കോളില്‍
അവനെന്നെ മൃദുലമായ് തഴുകി,
പുളകങ്ങളെന്‍ തനുവിലിളക്കി,
ആ വിരലുകള്‍ വന്നുലയ്‌ക്കെ-
യഹല്യ സംഗീതമായ്
ഞാനുണര്‍ന്നൊഴുകീ:
മിശ്രതാളങ്ങളില്‍ ഖണ്ഡതാളങ്ങളില്‍
തിശ്രത്തില്‍, ഹാ, ചതുശ്രത്തില്‍
ആനകളെനിക്കു ചെവിയാട്ടി
ആളുകളെനിക്കു തലയാട്ടി
ഉടലുകള്‍ക്കൊറ്റയുയിരായി
ഹൃദയങ്ങള്‍ ചെമ്പടയിലാടി.
അങ്ങനെ പോകുന്ന കവിത. ആ വാദ്യതരംഗം ഒരു വൈദ്യുതസ്പര്‍ശം പോലെ ആളുകളിലെങ്ങനെ പടരുന്നു
എന്ന് കവി പറയുന്നുണ്ട്. ചങ്ങലയ്ക്കിട്ടകാലുകള്‍ നടനം കിനാവുകാണുന്നു; തടവറയ്ക്കുള്ളിലെ നെഞ്ചുകള്‍ കുന്നിന്റെ
നിറുകയില്‍ കുഞ്ഞുങ്ങളെന്നതു പോലെയാവുന്നു; സ്ത്രീകള്‍, പുകകൊണ്ടു മൂടാത്ത പുതുലോകമൊന്നിനെ കണികണ്ട്
ആര്‍ത്തുണരുന്നു; നാളത്തെയുലകിന്റെ പതികളായ തൊഴിലാളികള്‍ സന്തോഷത്താല്‍ അന്യോന്യം പുണരുന്നു-
ഇങ്ങനെയെല്‌ളാം കവി ഭാവനചെയ്യുന്നു.
പഞ്ചവാദ്യത്തിന്റെ അവസാനത്തില്‍ കലാശക്കൊട്ടായ തിമില ഇടച്ചില്‍ ഉണ്ട്. അതിനെപ്പറ്റിയും സച്ചിദാനന്ദന്റെ
കവിതയില്‍ സൂചനയുണ്ട്. ആത്മകഥ പറയുന്ന ഈ തിമിലയുടെയും അന്ത്യം എന്ന സൂചനയോടെയാണ് കവിതയില്‍
അതു വരുന്നത് .
Leave a Reply