കവിത്താരകള്ക്കപ്പുറം
ഡോ.ബെറ്റിമോള്‍ മാത്യു
ആമുഖം
മലയാളകവിതയുടെ രാജപാതയിലൂടെ സഞ്ചരിച്ചാല്‍ മഹാകവിത്താരകള് ചിതറിക്കിടക്കുന്ന ഒരാകാശക്കീറിനു കീഴിലെത്താം. കവിതയുടെ സൗന്ദര്യത്തെ പദതലം മുതല്‍ പ്രബന്ധതലം വരെ വ്യാപിപ്പിച്ച കാല്പനികരും ആധുനികരുമെല്ലാം താരസ്വരൂപങ്ങളായി കണ്ണിലും കാതിലുമെത്തും. ഇനിയങ്ങോട്ടു രാജപാതകളല്ള. അനേകം ചെറുവഴികളാണ്. കവിതയുടെ ചെറുവഴികള്‍, കവിത്താരകള്. ഈ കവികളെല്ളാം ഭൂമിയിലുഴലുന്നവരാണ്. പുതിയ മാര്‍ഗ്ഗങ്ങള്‍ ആരായുന്നവരാണ്. കവിതയുടെ നവസൗന്ദര്യം ഭൂമിയുടെ വേര്‍പ്പിലും ഉപ്പിലും തിരയുന്നവരാണ്.
മലയാളകവിതയുടെ സമകാലികമുഖം അറിവടയാളങ്ങളുടെ പുതിയ ചിഹ്നവ്യൂഹമാണ്. മഹാകവനങ്ങളുടെയും കവികളുടെയും ബൃഹദ്സ്വരൂപത്തില് നിന്നുള്ള വിടുതിയാണ്. ഈ ലഘിമയുടെ സാന്ദ്രതേജസ്സാണ് ധര്‍മ്മരാജന്റെ കവിതകളില്‍ തെളിയുന്നത്. കവനക്കണക്കുകളും മൊഴിയടയാളങ്ങളും താന്‍ ജീവിച്ച മണ്ണിന്റെ പശിമയില് നിന്നും ഉയിര്‍ക്കൊള്ളുകയാണ്. മലയാള കവിതയുടെ ഉത്തരാധുനിക ആവിഷ്ക്കാരങ്ങള്‍ ഏകമുഖമല്ള, ബഹുമുഖമാണ്. മുന്‍വിധികളെ തകര്‍ത്തെറിഞ്ഞ് സിദ്ധാന്തപകഷത്തിന്റെ മുനയൊടിച്ച് ആത്മനിന്ദയും ആത്മവിമര്‍ശനവും ഫലിതപരിഹാസങ്ങളും നിറയുന്ന വിശാലതയിലെ ഇത്തിരി ഇടങ്ങള്‍. അവിടെ തന്‍േറതായ ഇടം കണ്ടെത്താനും അടയാളപെ്പടുത്താനും കഴിയുന്നിടത്താണു കവികര്‍മ്മത്തിന്റെ മൂല്യം.
കവിതയിലെ ധര്‍മ്മയുക്തി
ധര്മ്മരാജന്േറതായി രണ്ടു സമാഹാരങ്ങളാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. 'അതീവരാവിലെ'യും 'സമാസമ'വും . 'അതീവ രാവിലെ'യിലെ പല കവിതകളും കവിയരങ്ങുകളെ കൊഴുപ്പിച്ചവ കൂടിയാണ്. ഉത്തരാധുനികത ആധുനിക പ്രവണതകളോടുണ്ടായ പ്രതിപ്രവര്‍ത്തനത്തിന്റെ ഉല്പന്നമാണെന്ന ലാകഷണിക സത്യത്തെ ആവര്ത്തിച്ചുറപ്പിക്കുന്നവയാണ് ഓരോ രചനയും. അവ പരമ്പരാഗത കാവ്യസങ്കല്പങ്ങളെയും പൂര്‍വ്വധാരണകളെയും അതിജീവിക്കുന്നതും മാമൂലുകളെ തകര്‍ക്കുന്നതും ആധികാരികതയെയും സവിശേഷമായ പ്രാധാന്യത്തെയും വെടിയുന്നതുമാണ്. അതുകൊണ്ടുതന്നെ അവ വൈവിധ്യസമ്പന്നവും പരിഹാസപൂരിതവും പാരഡി ചെയ്യുന്നതും പാസ്റ്റിഷ് (മിശ്രരചന) സ്വഭാവമുള്ളതുമാണ്. വൈവിധ്യങ്ങളുടെ സങ്കലനമാണ് അതിന്റെ സവിശേഷത. ഇങ്ങനെ ബഹുരൂപഭാവങ്ങളുടെ വാങ്മയങ്ങളായി ഓരോ കവിതയും വായനയുടെ നവ്യാനുഭൂതി വിരിയിക്കുന്നു.
'അതീവരാവിലെ'യിലെ 'അഭിമുഖം' എന്ന ആദ്യകവിത തന്നെ കവിയുടെ നയപ്രഖ്യാപനാണ്. നീറിനീറിക്കിടക്കുന്ന കനലാവാന്‍ വയ്യ. ആളിക്കത്താം. പകല്‍ വിടര്‍ന്നു ചിരിക്കാനിരിക്കുന്ന താമരയല്ള, രാവിന്റെയിതളില് കണ്ണില്‍ കുത്തുന്ന മുല്ളപ്പൂക്കളാകാം. തോക്കിന്റെ തിരയോ, വാളിന്റെ മൂര്‍ച്ചയോ ആവാന്‍ വയ്യ, അതിനു മുന്നേ തുടുക്കുന്ന കണ്ണുകളാവാം. ഇങ്ങനെ തന്റെ കവിതയുടെ ഗൗരവം കാഴ്ചയുടെ മറുപുറമാണെന്നു പ്രഖ്യാപിക്കുന്നു. ഈ പ്രഖ്യാപനത്തിന്റെ പ്രയോഗമാണ് തൊട്ടടുത്ത കവിതയായ 'നിഷാദം'. സാഹിത്യചിന്തയില്‍ മുനിയുടെ ശോകം കവിതയായ കഥയേയുള്ളൂ. ശാപമേറ്റുവാങ്ങിയ നിഷാദന്റെ വിങ്ങലുകളില്ള. ആ വിങ്ങലുകള്‍ പാര്ശ്വവല്കൃതന്റെ ജീവിതദുരിതങ്ങളാണ്. കാടകം കൈവിട്ടുപോയ ആദിവാസിയുടെ നൊമ്പരങ്ങളാണ്. കരയുന്ന കുഞ്ഞുങ്ങളും പട്ടിണിയും കടന്നാക്രമിക്കുന്നവന്റെ കരളില്‍ ഇണയുടെ മൂകവിഷാദത്തിനു വിശപ്പിന്റെ രൂപമേയുള്ളൂ. അതില്‍ തുടുക്കുന്ന കവിത ചോദ്യമാണ്. അതിലുപരി ചോദ്യംപോലും നൊമ്പരക്കവിതയാണ്.
'തുടുത്തൊരാശയാലുദര സങ്കടം
തൊടുത്ത ഞാണില്‍ ഞാനതസ്ത്രമാകുമോ?' (പുറം-10)
എന്നു ചോദിക്കുന്ന നിഷാദനിലെ കവി കാവ്യചരിത്രത്തിലിടം കിട്ടാത്തവനാണ്. ചരിത്രത്തിലെ ഈ കുരുതിയെപേ്പാലും കരുണയായ്ക്കരുതുവാന് പോന്ന മനോഗുണവും അയാള്‍ക്കുണ്ട്. കാരണം നശിച്ച ജീവിതപ്രതിഷ്ഠ, ഒരു സവിശേഷബിംബമാകല്, തനിക്കു നഷ്ടപെ്പട്ടു. ശാപത്തിലൂടെ മുനി ബിംബമായി കാലങ്ങളിലേക്ക് ശിലയായിപ്പരിണമിച്ചു. ബിംബമാകാത്ത നിഷാദന് തന്റെ വൈവിധ്യങ്ങളിലൂടെ പരിണാമമായി കാലത്തെ കടക്കുന്നു.
'കവേ, സഹിക്കുന്നേന് നശിച്ച ജീവിത-
പ്രതിഷ്ഠ നഷ്ടമായ് പരിണമിച്ചതില്‍
ഇരുമരം ചൂണ്ടിയിടക്കിരുത്തി നീ
ദുരിതപാതകം ക്ഷമിച്ചുയര്ത്താതെ
നിഷാദനാമെന്നെ ശപിച്ചെറിഞ്ഞതില്
വിഷാദമേതുമിന്നുദിക്കുകിലെ്ളന്നില്' ( പുറം-11)
എന്നു നിഷാദന് തന്റെ തനിമയില്‍ ഊറ്റംകൊള്ളുന്നു.
കവിയായ നിഷാദന് (വാല്മീകി)ഇരുമരങ്ങള്ക്കിടയിലിരുന്ന് കുടുംബത്തെ, വേരുകളെ മറന്നു ജപിച്ചു മുനിയായി, കവിയായി മാറിയവനാണ്. തന്റെ വേരുകളെ മറക്കാത്ത ശാപഗ്രസ്തനായ നിഷാദന് അത്തരമൊരന്യമാക്കലിനിരയാകാത്തതില് ആശ്വസിക്കുന്നു. കാരണം തന്റെ സ്വത്വത്തെ നിഷേധിക്കാതെ തന്നെ അയാള്‍ കവിത പൊട്ടാനുള്ള നിമിത്തമായിത്തീര്‍ന്നു. ബിംബമാകാത്തതിനാല് ബഹുരൂപിയായ കാലത്തിലൂടെ കടന്നുപോകാനുമാവുന്നു.
ഈ സമാഹാരത്തിലെ ഏറ്റവും മനോഹരമായ രണ്ടു കവിതകളാണു 'പനിപ്പാട്ടും' 'ചാവുമണ'വും. ആസക്തിയുടെ ജ്വരകാമനകള് മലയാളകവിതയിലാദ്യം കടന്നുവരുന്നത് കടമ്മനിട്ടയുടെ 'ഉഷ്ണമാപിനിയില്‍ ഒരു രസബിന്ദു'വിലാണ്. തുടര്‍ന്ന് സച്ചിദാനന്ദന്റെ പനി, വിനയചന്ദ്രന്റെ ശരശയ്യ. ഇവയില്‍ നിന്നെല്ളാം അകലം പാലിക്കാന്‍ വ്യതിരിക്തമാകാന്‍ കഴിയുന്നുണ്ട് 'പനിപ്പാട്ടിന്'. പനിപ്പാട്ടില് ജ്വരബാധ അപരാനുഭവമാണ്. പാതിരാവില്‍ പുറത്ത് കളിയാടാന്‍ വിളിക്കുന്ന അപരന്. ഈ കളിയില്‍ കലമ്പലും കരച്ചിലും ഇഴചേരുന്നു.
'കടവത്തു കഥ നിര്‍ത്തി,
തുടങ്ങി നീയടവുകള്
പെരുംതേറ്റ വളച്ചു നീ
ചതിവച്ചു വലയ്ക്കുമ്പോള്‍
നടത്ത ഞാന്‍ നിറുത്തുന്നു.
കഥയ്ക്കുള്ളില്‍ കളിക്കുന്നു.
'ഇറങ്ങിയാല്‍ കയറാനും
ഇരുട്ടത്തു വളരാനും
കഴിയാത്ത പിശാചേ നീ
മുടിഞ്ഞുപോ, മുടിനാരായ്.'
കുതിരപോല്‍ കുളമ്പടിച്ചരുളിന്റെ മുടിയേന്തി,
കഴലൂതിക്കുടചൂടി മടക്കമെന് വിളയാട്ടം..' (പുറം-25)
എന്നു അപരാനുഭൂതിയുടെ കടച്ചില് വാക്കുകളില്‍ വിരിയുന്നു. പുലരുമ്പോള്‍ അമ്മ പറയുന്നു. 'കരഞ്ഞിലെ്ളയിന്നലെ നീ' സുഖമായുറങ്ങട്ടെയെന്നു കരുതി വിളിച്ചില്ള, പനിപോയി എന്ന്. ജ്വരകാമനയുടെ ഭ്രമണപഥങ്ങള്‍ കളിയായി, കരച്ചിലായി, കരഞ്ഞുറങ്ങിയിറങ്ങിപേ്പായ പനിയായി പരിണമിക്കുന്നു.
'ചാവുമണം' ഭാരതീയാസ്തിക്യദര്ശനങ്ങളുടെ വിശാലഭൂമികയില്‍ ഉയിര്‍ക്കൊണ്ടതാണ്. ആത്മാവിന്റെ സഞ്ചാരവിഹ്വലതകള് സാഹിത്യത്തിന് അപരിചിതമല്ള. പക്ഷേ മരണം തിരിച്ചറിയാതെ, മരണത്തിന്റെ പിടിയിലകപെ്പട്ടുപോയൊരാത്മാവിന്റെ കാവ്യാത്മകായനം ചാവുമണത്തിലാകെ പരന്നുകിടക്കുന്നു. അറിയാത്ത മരണത്തെ ഉള്പേ്പടിയോടെ അറിയുന്നവന്റെ ചകിതഭാവം അതിനെ ദീപ്തമാക്കുന്നു. പുതിയൊരു ജന്മത്തിലേക്കു തലചായ്ക്കാനുള്ള വ്യഗ്രത 'ചാവുമണ'ത്തെ പ്രതീക്ഷാനിര്‍ഭരമാക്കുന്നു.
'അമ്മയൊഴിഞ്ഞൊരു തെക്കേമുറിയുടെ
മൂലയിലുള്ളൊരു മണ്‍കുടമേ
ഇനിയും നല്‍കുക നിന്റെ തണുപ്പാ
ലൊഴിയട്ടെന്നുടെ ചുടുവീര്‍പ്പ്'- (പുറം. 20)
എന്നു പറഞ്ഞ് ഭൂമിയിലേക്ക്, പുതിയൊരു ഗര്‍ഭപാത്രത്തിലേക്ക് നീറിപ്പടരുന്ന ആത്മാവ് പ്രയാണം തുടരുന്നു.
'ബുദ്ധനും ഞാനും നരിയും' ആരംഭിക്കുന്നതു തന്നെ പഴയശീര്ഷകം കടമെടുത്തതില്‍ പഴിക്കരുത്, തന്റെ വഴി വേറെയാണെന്ന പ്രഖ്യാപനത്തോടെയാണ്. പഴയവയോടെല്ളാം ഒരസാധാരണമായ ആഭിമുഖ്യം ഈ നവകാലത്തിന്റെ സവിശേഷതയാണ്. പഴയ സിനിമകളുടെ റീമേക്കില്‍ അഭിരമിക്കുന്ന ഉത്തരാധുനികാവസ്ഥയില്‍ ഒരു പഴയ തലക്കെട്ടിന്റെ ബാദ്ധ്യത ഏറ്റുപറയുന്നതിലെ ഔചിത്യം ശ്രദ്ധേയമാണ്. അയ്യപ്പനായി മാറിയ ബുദ്ധനു മുന്നില്‍ തന്നിലെ ക്രൗര്യത്തിന്റെ നരിയെ ഒഴിപ്പിക്കാന്‍ പോകുന്ന ആത്മവിമര്‍ശന പടുവായ ആഖ്യാതാവിന്റെ വഴിയാണത.്
'വിചിത്ര ജീവിതപ്പെരുവഴികളില്‍
തുടര്‍ന്നു കര്മ്മത്തിന് കറ പുരളുമ്പോള്‍
മനസ്സിലുമെന്റെ വചസ്സിലും കരി
നിറയുമ്പോള്‍, വീണ്ടുമകത്തേറും നരി
പലകുറി മലകയറിയുള്ളിലെ
അറുമുഖനരി വിളച്ചില് തീര്‍പ്പു ഞാന്‍
മലകയറുമ്പോളകത്താണു നരി
മലയിറങ്ങുമ്പോള്‍ നരിപ്പുറത്തു ഞാന്‍' (പുറം-28)
എന്നു തന്റെ അഹംബോധത്തിന്റെ ക്രൗര്യത്തെ വരഞ്ഞിടുന്നു.
'പ്രണയമാഞ്ചിയം' പ്രണയത്തിന്റെ പുതുഭാവുകത്വമാണ്. മാഞ്ചിയം പൂക്കാതെ നമ്മള് പരസ്പരം കൊഞ്ചിക്കുഴയേണ്ട കാര്യമെന്ത്? എന്നു പറഞ്ഞ് അതു നമ്മെ പരിഹസിക്കുന്നു. മാഞ്ചിയക്കാവുകളുടെ വര്ണ്ണരഹിതവസന്തങ്ങളാണലേ്ളാ ഇന്നു പ്രണയം.
'അതീവരാവിലെ' അസാധാരണമായ അനുഭൂതിയെതോറ്റുന്ന കവിതയാണ്. സ്വപ്നദര്‍ശനത്തിന്റെ വര്‍ണ്ണചാരുതയെ വിവരിക്കാന്‍ വാക്കുകള്‍ കിട്ടാത്ത കവിയുടെ ധര്‍മ്മസങ്കടമാണ്. പോര്‍ലോക്കില്‍ നിന്നും വന്ന മനുഷ്യന് വാതിലില്‍ മുട്ടി, കോളറിഡ്ജിന്റെ സ്വപ്നം മുറിഞ്ഞു. 'കുബ്ളാഖാന്‍' പൂര്ത്തിയായില്ള എന്ന എക്കാലത്തെയും പരിദേവനത്തെ 'അതീവരാവിലെ' കശക്കിയെറിയുന്നു. സ്വപ്നമിങ്ങനെ ഒളിച്ചോടാതിരിക്കാന്‍ ഇനിയൊരിക്കലും താന്‍ തനിച്ചുറങ്ങാതിരിക്കാം. പക്ഷേ അതു 'പുനപ്രകാശനമസാധ്യമാം കൃതി' ആണെന്നു കവിക്കറിയാം. കവിത സ്വപ്നമല്ള; സ്വപ്നനിര്വൃതിയുടെ ഓര്‍മ്മ മാത്രം.
'മിഴിക്കുനേരെ വന്നുദിച്ച കാഴ്ചയെന്‍
മൊഴിക്കുരുന്നിനു പകരാനും വയ്യ
ഒരുപക്ഷേ സത്യം ചിറകടിച്ചതാം,
മറിച്ചു സൗന്ദര്യം കതിര് ചൊരിഞ്ഞതാം.
ഇതു വ്യക്തം, ചിത്തം നിശയില്‍ നിദ്രയില്‍
അടങ്ങാത്ത കടല്‍, അണയാത്ത കനല്' (പുറം.38)
എന്ന് തന്റെ പരിമിതിയെ തിരിച്ചറിയുന്നു.
'പാരസ്പര്യം' പാരസ്പര്യത്തിലെ പാരകളെ പരിചയപെ്പടുത്തുന്നു.
'ചിത്രം നീട്ടിക്കൊടുത്തു
ആശയം കൂട്ടിക്കൊടുത്തു
പക്ഷേ, അവന് മണ്ടിക്കളഞ്ഞു
കവിത ചൊല്ളിക്കൊടുത്തു
ധ്വനി നുള്ളിക്കൊടുത്തു
പക്ഷേ, അവന്
എന്നെ തള്ളിക്കളഞ്ഞു' (പുറം.41)
എന്ന സത്യവാങ്മൂലം അക്കാദമിക വ്യവഹാരങ്ങളുടെ ആവര്‍ത്തനങ്ങള്‍ കാവ്യാസ്വാദനത്തില്‍ അപ്രസക്തമാണെന്നു തുറന്നു പറയുന്നു. അക്കാദമിക ലോകത്തിന്റെ നിര്‍ണ്ണീത പാഠങ്ങള്‍ക്ക് കവിതയുടെ പുതുവഴിത്താരകള്‍ വെട്ടുംകിളയും നടത്താനുള്ള മാര്‍ഗ്ഗങ്ങളാണ്. അവിടെ ധ്വനിയുടെ ആചാര്യന് വീണ്ടും പ്രത്യക്ഷപെ്പടുന്നു……..
'ആനന്ദവര്ദ്ധനത്തീയില് പഴുപ്പിച്ച
മണ്‍വെട്ടിയേന്തി വരുന്ന ബിരുദമേ
വെട്ടുംകിളയും നടത്താനൊരുങ്ങുക
ചത്തു മലച്ചൊരെന് രക്തലിപികളില്‍ ( സമാസമം. പുറം. 42 -'രചന') എന്നു വെല്ളുവിളിക്കുന്നുമുണ്ട്. അവിടെ ജീവസുറ്റ ലിപിയെ ആരുമറിയുന്നില്ള. ചത്തുമലച്ച ലിപികള്ക്കുമേലുള്ള 'പോസ്റ്റുമോര്‍ട്ട'മാണ് അക്കാദമിക പാരായണങ്ങള്‍.
ഇതിന്റെ മറുപുറവും കവി വരഞ്ഞിടുന്നുണ്ട്. സ്വയം പ്രജാപതികളായി പ്രഖ്യാപിച്ച് എന്തിനും കവിയുടെ അനുമതിവേണമെന്നു ശാഠ്യം പിടിക്കുന്ന കവിപുംഗവന്മാരുടെ ലോകമാണ് ആ മറുപുറം. ഇങ്ങനെ 'വര്‍ത്തമാന മഹാഭീരു'ക്കള്‍ ആടിത്തിമിര്ക്കുമ്പോള് ആത്മനിന്ദയും ആത്മവിമര്‍ശ
നവും സ്വയമേറ്റവാങ്ങിയ കവി ഒരു തിരിച്ചറിവിലെത്തുന്നു.
'എവിടെയാണു ചോര്‍ച്ച,
എങ്ങുപോയ് മൂര്‍ച്ച
ഒന്നുമാത്രം തീര്‍ച്ച
കണ്ടതെല്ളാം പോച്ച' (വര്ത്തമാനമഹാഭീരു- -സമാസമം പുറം-49)
എന്ന് പെണ്മയുടെ ലോകാന്തരങ്ങളെയും ധര്മ്മരാജന് കാണുന്നുണ്ട്. കവിത നിരന്തരാന്വേഷണവും പരീക്ഷണവുവായി പുതുമ തേടുമ്പോഴും സങ്കല്പലോകങ്ങളിലെ കാമിനിയായി മാറുന്നില്ള. മറിച്ച് പെണ്മയുടെ സ്വഭാവനൈരന്തര്യങ്ങളുടെ തീക്ഷ്ണ ബിംബങ്ങളായി തിടം വയ്ക്കുന്നു. 'വിപരീത'ത്തില്‍ ഇരുട്ടിലെ പൊങ്കാലക്കലത്തിലെ കിനാക്കളും പുലര്‍ച്ച മുതലുള്ള തിടുക്കവും തിരക്കില്‍ തീയാട്ടവും എല്ളാം കണ്ടുമാറിനിന്ന് പുരുഷന്റെ 'വിപരീത'മായി പെണ്ണിനെ മാറ്റുന്ന നീതിയെ തിരിച്ചറിയുന്നു. വേലിപോയിട്ട് ഒരു പുല്‍നാമ്പുപോലും മറികടക്കാന്‍ കഴിയാത്ത പെണ്മയെക്കുറിച്ച് അമ്മ വേലിചാടിയാല്‍ മോളു മതിലും ചാടുമെന്ന് അപവാദം പറഞ്ഞുപരത്തിയവരാണു മലയാളികള്‍. ഗതികെട്ടിട്ടും പുല്ളുതിന്നാതെ, നീട്ടിക്കരഞ്ഞുകാലം തീര്‍ക്കാതെ, അങ്ങാടി വാണിഭത്തിലും പൊന്നുരുക്കുന്നിടത്തുമെല്ളാമലഞ്ഞു ജീവിതം കെടുന്നവരെക്കുറിച്ചാണ് മൊഴിയിലും കഥയിലും ഈ പരദൂഷണം നിറയുന്നത്. ഭാഷ ഒരാഗോളയുദ്ധരംഗമാണെന്നു ഹെലീന് സിക്സു. അതെ പുരുഷാധികാരവും അധികാരത്തിനു പുറത്തായ പെണ്ണും തമ്മിലാണു ഭാഷയിലെ യുദ്ധം. അതിലെപേ്പാഴും ജയിക്കുക അധികാരമാണ്.
അതു രൂപപെ്പടുത്തിയ മാമൂലുകളും നിയമങ്ങളും അതിന്റെ പ്രത്യയശാസ്ത്രസംഹിതകളും ഭാഷയില്‍ മുദ്രിതമായിക്കിടക്കും. ഈ തിരിച്ചറിവിന്റെ അടയാളമാണ് ധര്‍മ്മരാജന്റെ 'ഹിംസ'. അതിനുമപ്പുറമുള്ള ഭാഷയെ ഇരുളിന്റെ കണ്ണില്‍കുത്തുന്ന മുല്ളപ്പൂത്തിളക്കങ്ങളെ കണ്ടെത്തുകയാണ് 'ചന്ത'യില്‍
പച്ചക്കറികള്‍ക്കും പച്ചത്തെറികള്ക്കുമിടയില്, മുല്ളപ്പൂവിനും മട്ടനുമിടയില് ചിന്തകൊണ്ടു ബീഡികൊളുത്തി നടക്കുമ്പോള്‍ അരിവട്ടിയും ചൂരലാമിയും വില്ക്കാന് അഹല്യയിരിക്കുന്നതു കാണുന്നു. അവളുടെ മുഖത്തു കണ്ണല്ള, പകരം രണ്ട് ഈച്ചകള്‍. കീറിയ പേശക്കുള്ളില് നഗരത്തിന്റെ എല്ളുകളും നരകത്തിന്റെ നാഡികളുമാണുള്ളത്. പുരാണത്തില്‍ അഹല്യയെ പ്രാപിച്ച ഇന്ദ്രന് (പുരുഷന്)
ശാപത്താല്‍ കാമത്തിന്റെ ആയിരം കണ്ണുകളുമായി അലയുന്നു. അപേ്പാള്‍ പെണ്ണിനു കണ്ണിന്റെ സ്ഥാനത്ത് ഈച്ചകള്‍ മതി. പറന്നിരിക്കാന്‍ പറ്റുന്ന ഈച്ചകള്‍. പേശയും ചൂരലാമിയും തുറപ്പയുമെല്ളാം ആ വ്രണിത ജീവിതത്തിന്റെ ഭാഗമായ ഇത്തിരിപേ്പാന്ന നാമങ്ങള്‍. അവയെ കവിതയുടെ ചന്തയില്‍ കണ്ടെത്താനും ചിന്തയിലേക്കു കയറ്റിവിടാനും ഈ കവിക്കു കഴിഞ്ഞിരിക്കുന്നു. സര്പ്പസുന്ദരിയായി മാറിടം വെളിപെ്പടുത്തുന്ന ഭീഷണിയാവുന്നതും ചന്തയില്‍ കച്ചവടക്കാരിയാവുന്നതും അമ്മയായി അലിവായി അമൃതായി ഭൂമിയുടെ ഗര്‍ഭപാത്രമായി മാടി വിളിക്കുന്നതും പെണ്മയുടെ ഭാവാനന്തരങ്ങള് തന്നെ.
പദസംരചന
പദസംരചനയിലാണു ധര്‍മ്മരാജന്റെ കവിതയുടെ ശക്തി. കേകയുടെയും കാകളിയുടെയും താളപെ്പാലിമയില് നീക്കുപോക്കുകള്‍ നടത്തുമ്പോള്‍ തെക്കന്‍ കേരളത്തിന്റെ തനതു ശൈലികളും പദാവലികളും കവിതയുടെ വഴിയിലൊപ്പം ചേര്‍ത്തിരിക്കുന്നു. ചെതുമ്പൂരാന്, കൂരാപ്പ്, ഓട്ട, പടിയുക, ചൂരലാമി, അരിവട്ടി, തുറപ്പ, നല്ളപ്പം, പൊച്ചം, ഏണിത്താര, പയല്, പുളുവന്‍ അങ്ങനെ എത്ര പദങ്ങള്‍. മിശ്രരചന (ഹദറര്യനമഫ)യുടെ സാങ്കേതികത്തികവും മികവും ഈ കവിതകളില്‍ തെളിയുന്നു. പലപേ്പാഴും പഴഞ്ചൊല്ളുകള്ക്കു ധര്മ്മരാജന് പുതിയ ചായം തേയ്ക്കുന്നു.
ഇതിനെ പഴമൊഴികളുടെ അപനിര്‍മ്മിതിയായി കുറിഞ്ചിലക്കോടു വിലയിരുത്തുന്നു. അവയെ പഴഞ്ചൊല്ളിന്റെ നവനിര്മ്മിതിയായി കാണാനാണ് എനിക്കു കൂടുതലിഷ്ടം. എത്രയോ പഴഞ്ചൊല്/ കടങ്കഥ നവനിര്‍മ്മിതികള്‍. 'മുട്ടിമുട്ടിക്കിടന്ന് ഇരുട്ടുതുളച്ചു കളിക്കുന്നതാര്?' എന്നു നമുക്കു പുതിയ കടംകഥയുണ്ടാക്കാം. കെട്ടിക്കിടക്കുന്ന ജലത്തെ മഴയുടെ ജഡമായും നോക്കുന്നിടത്തൊക്കെ നേര്‍ക്കുനേര്‍ നില്‍ക്കുന്നത് തോറ്റു പിന്മാറാന് മടിക്കുന്ന ശൂന്യതയായും അതു കണ്ടെത്തുന്നു. ഷൂട്ടിങ്ങ് തീര്‍ന്നിട്ടും എഡിറ്റിംഗ് കഴിഞ്ഞിട്ടും റിലീസ് ചെയ്യാത്തതാണു സ്നേഹമെന്നു തിരിച്ചറിയുന്നു.
ചില വര്‍ണ്ണങ്ങളുടെ ആവര്‍ത്തനത്തിലൂടെ ശബ്ദാധിഷ്ഠിത നര്‍മ്മം വിരിയിക്കുന്നതിന് എത്രയോ ഉദാഹരണങ്ങള്‍; നീട്ടിക്കൊടുത്തു/കൂട്ടിക്കൊടുത്തു, ചൊല്ളിക്കൊടുത്തു/നുള്ളിക്കൊടുത്തു, മണ്ടിക്കളഞ്ഞു/ തള്ളിക്കളഞ്ഞു. എന്നിങ്ങനെ 'പാരസ്പര്യ'ത്തിലും 'ച'കാരധ്വനിയുടെ ആവര്‍ത്തനത്തിലൂടെ 'പ്രണയമാഞ്ചിയ'ത്തിലും ഇതു സമര്‍ത്ഥമായി സാധിച്ചിരിക്കുന്നു. തന്റെ കാവ്യപാരമ്പര്യത്തിലെ ഈടിരിപ്പുകളൊക്കെ കവിതയുടെ ചന്തയില്‍ കണ്ടെത്താനും കവിക്കറിയാം. നളിനിയും രമണനും ആനന്ദവര്ദ്ധനനുമൊക്കെ ആ കണ്ടെത്തലിന്റെ ഭാഗമാണ്. മിശ്രരചനയുടെ സാങ്കേതികത്വം ഇവയെ പദവിന്യാസത്തിന്റെ മാന്ത്രികസ്പര്‍ശത്തിലൂടെ ഭിന്നതയായും പ്രാദേശികതയായും ഭംഗുരതയായും അനാവരണം ചെയ്യുന്നു.
ബിംബനിര്‍മ്മിതി
'സമാസമ'ത്തിലെ 'സ്ത്രീപീഡനകവിത' ധ്വനിസാന്ദ്രതയാലും നവീനമായ ബിംബനിര്മ്മിതിയാലുംശ്രദ്ധേയമാണ്. 'വിശുദ്ധമാര്ത്തടപ്പുതപ്പും' 'വഷളന്‍ വെണ്മണിക്കവി'യനും 'ദിനപ്പത്രം തീണ്ടിയ ഭയ'വും ബിംബനിര്‍മ്മിതിയുടെ കൈത്തഴക്കം വെളിപെ്പടുത്തുന്നു. തന്നില്‍നിന്നും കുളമ്പടിച്ചുപൊങ്ങിയ കുതിരവാക്കുകള്ക്കൊപ്പം കുതിക്കാനാവാത്തത് രണ്ടുദിനപ്പത്രം തീണ്ടിയ ഭയത്താലാണ്. കാരണം മാര്‍ത്തടം തുറുപ്പിച്ചു നില്ക്കുന്ന അവള്‍ക്കും ഡയറിയുണ്ടാവാം. തന്റെ വിലാസവും ഫോണ്‍നമ്പറും കുറിച്ചിടാനുമാവും. അതുകൊണ്ട് അവളെ പിടിക്കാനും വാരിപ്പുണരാനുമുള്ള മോഹം അടക്കിയേ കഴിയൂ. കാരണം ആരും പിടിക്കപെ്പടാം. സ്ത്രീപീഡനത്തിന്റെ കാണപെ്പടാത്ത മുഖമാണിത്. ഭയത്തിന്റെ പിടിയിലൊതുങ്ങിപേ്പായ പ്രലോഭനങ്ങളുടെ വിഷണ്ണ ഭാവത്തെ പ്രതിഫലിപ്പിക്കാന്‍ മേല്പറഞ്ഞ ബിംബങ്ങളുടെ സമൃദ്ധിക്കേ കഴിയൂ.
'സമാസമം' കവിപക്ഷത്തിന്റെ ധര്‍മ്മസങ്കടമാണ്. പക്ഷങ്ങളുള്ളവനാണു പക്ഷി. അനാദിയായ വിഹായസിന്റെ പുത്രന്. കവിയാകട്ടെ തളച്ചിട്ട ചിട്ടയില്പെ്പട്ട പൊട്ടനും. അവനു പക്ഷമില്ള, (ചിറക്). കൂട്ടുവിട്ടുള്ള പോക്കില്‍ കവിയും പക്ഷിയും പരസ്പരവും പദവും പക്ഷവും മാറുന്നു. പദവും പക്ഷവും മാറലാണലേ്ളാ മനുഷ്യജീവിതത്തിന്റെ സ്വഭാവം.
ധര്‍മ്മരാജന്റെ കവിതകളില്‍ രതിയും പ്രണയവും എപേ്പാഴും ധ്വന്യാത്മകമായ പരഭാഗശോഭയായി നിലകൊള്ളുന്നു. സവിശേഷബിംബങ്ങളുടെ സാന്നിധ്യത്തിലൂടെയാണിതു സാധിക്കുന്നത്. ഒരു സുന്ദരന്റെ ജീവചരിത്രത്തിനു രതിയുടെ സാന്ദ്രധ്വനികളിലേക്കും പടിയിറങ്ങിപേ്പായ യൗവനത്തിന്റെ ധാര്ഷ്ട്യസ്മൃതികളിലേക്കും നമ്മെകൊണ്ടുപോകാനാകും. വീടെന്ന സങ്കല്പത്തിന്റെ നഷ്ടസ്മരണയാണു 'വീടെ'ന്ന കവിത. പ്രണയം 'മീന്‍കുട്ടയിലെ പിടച്ചിലാ'യി നിലച്ചുപോയപേ്പാള് 'കോരിയിട്ട മണലിലെ ജലം' പോലെ വാര്‍ന്നുപോയ ജീവിതത്തിലെ ആര്‍ദ്രതയാണത്. സ്വപ്നങ്ങളെ ജപ്തിചെയ്ത് കടം മുതലാക്കുന്ന സൂത്രശാലിയായി 'ജപ്തി'യില്‍ പ്രണയം പരിണമിക്കുന്നു.
ഇങ്ങനെ പദതലത്തിലും ഭാവതലത്തിലും പ്രകരണതലത്തിലും പ്രബന്ധതലത്തിലും ഉത്തരാധുനിക പ്രവണതകളുടെ സൂകഷ്മസ്ഥൂലബഹുലതകളെ അടയാളപെ്പടുത്തുന്ന ഈടുറ്റ വാങ്മയങ്ങളായി ഈ ഇരു സമാഹരണങ്ങളും വായനക്കാരനനുഭവപെ്പടുന്നു.
കുറിപ്പ്: മിശ്രരചന. അംഗീകൃത സാംസ്കാരിക ചിഹ്നങ്ങളുടെയും ശൈലികളുടെയും പൂര്‍വ്വകാല ആഖ്യാനതന്ത്രങ്ങളുടെയും അനുകരണത്തിലൂടെയുള്ള പുനക്രമീകരണത്തെയാണ് മിശ്രരചന എന്നു വിശേഷിപ്പിക്കുന്നത്. ഇത് പാരഡിയല്ല.
സഹായകഗ്രന്ഥങ്ങള്‍
Dictionary of Literary Terms and Literary
Theories: J.J. Cuddon, Penguin Books, 13th Edition-1998
Leave a Reply