പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും
‘സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മറ്റൊരു പ്രവണത രൂപം കൊണ്ടു. ആന്തരികമായ ഉല്‍പ്പാദനവുമായി ബന്ധമില്ളാത്ത സമ്പത്തിന്റെ വേലിയേറ്റം. തല്‍ഫലമായി ഒരു കൃത്രിമ മധ്യവര്‍ഗ്ഗ ജീവിതം രൂപം കൊള്ളുകയും സമൂഹത്തിലെ ഒരു വലിയ വിഭാഗം അതിലേക്ക് ആകര്ഷിക്കപെ്പടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മധ്യവര്ഗ്ഗമല്ളാത്ത ഒരു മധ്യവര്‍ഗ്ഗം നിലവില്‍ വന്നു. ആധുനികരായി ജീവിക്കുന്നവര്‍, പകേഷ ആന്തരികമായി ആധുനികരല്ളാത്തവര്. പുതിയ സാമ്പത്തിക ബാധ്യതകളും സാമൂഹ്യനിലയും തേടിപേ്പാകുന്നവര്. പക്ഷേ ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്നും മുക്തിനേടാനും മുതലാളിത്തമൂല്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും കഴിയാത്തവര്‍. അതുകൊണ്ട് അവര്‍ ആധുനിക ജീവിതം നയിക്കുകയും ഫ്യൂഡല്‍ മനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്നു.” (ഒരു ചുവന്ന പ്രഭാതത്തിന്റെ ഓര്‍മ്മയ്ക്ക്. പുറം 34, ചിന്ത പബ്ളിഷേഴ്സ്). ആര്‍ഭാടപൂര്‍ണമായി ആധുനിക ജീവിതം നയിക്കുകയും മാനസികമായി യാഥാസ്ഥിതികത്വം പുലര്‍ത്തുകയും ചെയ്യുന്ന ഈ മധ്യവര്‍ഗ്ഗം ഒരു ഭാഗത്ത് ബഹുരാഷ്ട്ര മൂലധന താല്പര്യങ്ങള്ക്കും മറുഭാഗത്ത് വര്‍ഗീയതയ്ക്കും വഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ മധ്യവര്‍ഗ്ഗത്തിന്റെ കോയ്മയാണ് മലയാളിത്തത്തിലും സാംസ്കാരികരംഗത്തും പ്രകടമാകുന്നത്. ഈ മധ്യവര്‍ഗ്ഗത്തിനു വെളിയിലുള്ള ജനവിഭാഗങ്ങളെയും അവരുടെ ജീവിതത്തെയും മുഖ്യധാരയിലെത്തിക്കുവാന്‍ ശ്രമിക്കേണ്ടത് ആരാണ്? കെ.എന്‍ പണിക്കരുടെ വാക്കുകള്‍ക്ക് നമുക്ക് ചെവികൊടുക്കാം: ‘മധ്യവര്‍ഗ്ഗത്തിന്റെ മലയാളിത്തത്തിനു പുറത്ത് ഒരു വലിയ വിഭാഗം ‘മലയാളി’കളുണ്ട്. മുത്തങ്ങയില്‍ വെടിയേറ്റ, ഇടുക്കിയില്‍ മര്‍ദ്ദനത്തിന് ഇരയാകുന്ന ആദിവാസി, പൊതുസ്ഥാപനങ്ങളില്‍ നിന്നു നിഷ്കാസിതരാകുന്ന ദളിതര്‍, നിരന്തരമായി പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍, ദൈനംദിന തൊഴിലില്ളാത്തവരുടെ പട്ടികയില്‍ സ്ഥലം കണ്ടെത്തുന്ന യുവാക്കള്‍. ഇവര്‍ മലയാളികളാണോ? കേരളത്തിലെ മധ്യവര്‍ഗ്ഗ മലയാളികള്‍ ഇവരെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചുനിര്ത്തുന്നു.”
(ഒരു ചുവന്ന സൂര്യന്റെ ഓര്‍മ്മ പുറം 34).
Leave a Reply