പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും
ഈ മധ്യവര്ഗ്ഗത്തിനാകട്ടെ ജാതീയവും മതപരവുമായ സ്വത്വബോധത്തെ മുന്‍നിര്‍ത്തി ഭരണകൂടത്തിനോട് വിലപേശുവാനാണ് താല്പര്യം. തൊഴിലാളികളെന്നോ കര്‍ഷകരെന്നോ ഉള്ള കര്‍ത്തൃത്വ നിര്‍മ്മിതികളെ പിന്നിലാക്കി ജാതീയവും മതപരവുമായ സ്വത്വത്തെ മുന്‍നിര്‍ത്തി മുന്നേ രൂപപെ്പട്ട കര്‍ത്തൃത്വ നിര്മ്മിതികളെത്തന്നെ കൂടുതല്‍ പ്രബലമാക്കുവാനാണ് മധ്യവര്‍ഗ്ഗത്തിനു താല്പര്യം. കീഴാളസമുദായങ്ങള്ക്കാകട്ടെ ജാതീയമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ സമ്പത്തും മറ്റു വിഭവങ്ങളും ഭരണകൂടത്തില്‍ നിന്നും നേടിയെടുക്കുവാന്‍, ജാതി സംഘടനകള്‍ നിലനില്ക്കുന്നുവെന്നാല്പോലും, കഴിയാതെ വരികയാണുണ്ടായത്. ഒരു ദലിത് സമുദായമായി ഉദ്ഗ്രഥിക്കപെ്പടുവാന് ഇന്നും ജാതി തടസ്സമായി നിലനില്ക്കുന്നു. ശക്തമായ ഒരു മധ്യവര്‍ഗ്ഗത്തിന്റെ അസാന്നിധ്യത്തില്‍ ദലിത് എന്നത് സമുദായ കൂട്ടായ്മയെക്കാളേറെ വര്‍ഗപരമായ ഒരു കൂട്ടായ്മയും ആണ്. പക്ഷേ, വര്‍ഗ്ഗ-സമുദായബോധത്തെ പിളര്‍ത്തി ജാതി നിലനില്‍ക്കുന്നതിനാല്‍ ഫലപ്രദമായി ഭരണകൂടത്തിനോട് വിലപേശിയോ അലെ്ളങ്കില്‍ രാഷ്ട്രീയ നേതൃത്വമാര്ജിച്ച് അധികാരത്തിലെത്തുവാനോ ദലിതര്‍ക്ക് ഇപേ്പാഴും കഴിയുന്നില്ള. വര്‍ഗ്ഗബോധത്തെയും വര്‍ഗ്ഗസമരത്തെയും മുന്‍നിര്‍ത്തി രൂപപെ്പട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനഫലമായി സമൂഹത്തെ ജന്മി-കുടിയാന്, മുതലാളി-തൊഴിലാളി എന്നീ വിരുദ്ധദ്വന്ദങ്ങളെ അടിസ്ഥാനപെ്പടുത്തി വ്യാഖ്യാനിക്കുവാനും വിശദീകരിക്കുവാനും അനുഭവങ്ങളെ ആഖ്യാനം ചെയ്യുവാനും തുടങ്ങിയ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനാകട്ടെ, ജാതിയുടെ സങ്കീര്‍ണതകളെ തങ്ങളുടെ വ്യവസ്ഥയിലേക്ക് ആനയിക്കുവാന്‍ കഴിഞ്ഞില്ള.
Leave a Reply