പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും
ഇത്തരത്തില്‍ നവോത്ഥാനപ്രസ്ഥാനത്തിന്റെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് പുതിയ പാത വെട്ടിത്തുറക്കേണ്ട ഘട്ടത്തിലാണ് പുകസ നവോത്ഥാനത്തിലേക്കു മടങ്ങുവാന്‍ ആഹ്വാനം ചെയ്യുന്നത്. കെ.എന്‍. പണിക്കര്‍ എന്ന ഇടതുപക്ഷ ചിന്തകന്‍ നവോത്ഥാനത്തിലേക്കു മടങ്ങുകയല്ള മറിച്ച് നവോത്ഥാനത്തെ മുറിച്ചുകടക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപെ്പടുന്നത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമായിത്തീരുന്നു.
വര്‍ഗബോധത്തെ വളര്‍ത്തി നിലകൊള്ളുന്ന ജാതിയന്ത്രത്തെ അബോധാത്മകമായി ഒഴിവാക്കുവാനാണ് നേരിടുവാനല്ള, ജീവല്‍സാഹിത്യ സംഘം തുടക്കം മുതലേ ശ്രമിച്ചത്. ജന്മി-കുടിയാന്, തൊഴിലാളി- മുതലാളി എന്നീ വിരുദ്ധ ദ്വന്ദങ്ങളെ കേന്ദ്രീകരിച്ച ഒരു പ്രതീക വ്യവസ്ഥയാണ് പുരോഗമന ആഖ്യായികകള്‍ നിര്‍മ്മിച്ചെടുത്തത്. ഈ പ്രതീക വ്യവസ്ഥയിലെ ശൂന്യമായ ഒരിടമായി ജാതി നിലകൊണ്ടു. സാമൂഹികവും സാമ്പത്തികവുമായി ചൂഷണം ചെയ്യപെ്പടുകയും അധ്വാനം വില്‍ക്കുകയും വ്യവസ്ഥയുടെ നിലനില്‍പ്പിനായി കുട്ടികളെ പ്രസവിച്ച് നല്‍കുകയും ചെയ്യുന്ന അടിത്തട്ടു ജനതയായ ദലിതരെയും അവര്‍ നേരിടുന്ന ജാതീയമായ പ്രശ്നങ്ങളെയും ഉള്‍ക്കൊള്ളുവാനോ വ്യാഖ്യാനിക്കുവാനോ ഈ പ്രതീക വ്യവസ്ഥയ്ക്കു കഴിഞ്ഞില്ള.
നാല്പതുകളിലെ ദലിതരെ കഥാപാത്രങ്ങളാക്കി രൂപംകൊണ്ട ആഖ്യായികകളും ഇത്തരത്തില്‍ തൊഴിലാളി എന്ന കര്‍ത്തൃത്വം ദലിതരില്‍ ആരോപിക്കുവാനാണ് ശ്രമിച്ചത് എന്നു കാണാം. പുരോഗമന പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ പിറവികൊണ്ട പല കൃതികളും മനുഷ്യരെയും അവരുടെ ജീവിതത്തെയും യാന്ത്രികമായാണ് ചിത്രീകരിച്ചത് എന്ന ഇഎംഎസ്സിന്റെ നിലപാടും ഓര്‍മ്മയിലെത്തുന്നു. അധ്വാനം വില്‍ക്കുകയും ജാതീയമായി വിഭജിക്കപെ്പടുകയും സാമ്പത്തികമായി അടിത്തട്ടില്‍ കിടക്കുമ്പോഴും ശ്രേണീബദ്ധമായ ജാതിവ്യവസ്ഥമൂലം വര്ഗ്ഗബോധത്തിലേക്കുണരുവാന് കഴിയാത്തതും ആയ ഒരു ജീവിതാവസ്ഥയുടെ സങ്കീര്‍ണതകള്‍ പുരോഗമന സാഹിത്യത്തില്‍ കണ്ടെത്തുക വിഷമകരമാണ്. സവര്‍ണ മധ്യവര്‍ഗ്ഗ പ്രതിനിധികളായ പുരോഗമന സാഹിത്യകാരന്മാര് തങ്ങളുടെ ആഖ്യാനങ്ങളിലൂടെ രൂപപെ്പടുത്തിയ പ്രതീക വ്യവസ്ഥയില്‍ ഉള്‍ച്ചേരുവാന്‍ കഴിയാത്ത വിധം അതിന്റെ കേന്ദ്രത്തിലെ ശൂന്യതയായി ദലിതരും അവരുടെ ജീവിതവും നിലകൊണ്ടു. ദലിതര്‍ സ്വയം പ്രതിനിധാനം ചെയ്ത ആഖ്യായികകളെ (പോത്തേരി കുഞ്ഞാമ്പുവിനെയും ടികെസി വടുതലയെയും പോള്‍ ചിറക്കരോടിനെയും പോലുള്ള എഴുത്തുകാരെ) തങ്ങളുടെ ഭാഗമായി സ്വീകരിക്കുവാനും പുരോഗമന സാഹിത്യപ്രസ്ഥാനത്തിനും കഴിഞ്ഞില്ള. കെ.പി.ജി നമ്പൂതിരിയും കെടാമംഗലം പപ്പുക്കുട്ടിയും ഡി.എം. പൊറ്റക്കാടും സുബ്രഹ്മണ്യന് തിരുമുള്പ്പാടും, കെ. ദാമോദരനും, ചെറുകാടും പ്രേംജിയും തകഴിയും കേശവദേവും ഒക്കെ ആഖ്യാനം ചെയ്ത കീഴാള ജീവിതത്തില്‍ സാന്നിധ്യപെ്പടുവാന് മാത്രമാണ് ദലിതര്‍ക്കു കഴിഞ്ഞത്;
Leave a Reply