പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും
എന്നാല്‍ തങ്ങളെ സ്വയം പ്രതിനിധാനം ചെയ്ത ദലിതെഴുത്തുകാര്‍ ആകട്ടെ സ്വീകരിക്കപെ്പടുകയും ചെയ്തില്ള. സാമുദായികവും വര്‍ഗ്ഗപരവും ആയ പ്രശ്നങ്ങളുടെ സങ്കീര്‍ണതകള്‍ കാരണമായിരിക്കാം ഈ പ്രതീക വ്യവസ്ഥയ്ക്ക് ദലിത് ജീവിതത്തിന്റെ പുറംഭാഗത്തുമാത്രം വെളിച്ചം വീശുവാനേ കഴിഞ്ഞുള്ളൂ. കൂലി വര്ദ്ധനവുപോലുള്ള അവകാശ സമരങ്ങളില്‍ പങ്കുകൊണ്ട ദലിത് ജനത കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ചില നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും പ്രസ്ഥാനത്തിന്റെ നേതൃത്വപദവികളിലോ പ്രസ്ഥാനം ഭരണകൂടാധികാരം കൈയേറിയപേ്പാള് വേണ്ടത്ര പ്രാതിനിധ്യമോ ദലിതര്‍ക്ക് ലഭിച്ചില്ള. അതുപോലെ തന്നെ ദലിത് ജീവിതത്തിന്റെ സങ്കീര്‍ണ്ണതലങ്ങള്‍ ആവിഷ്ക്കരിച്ചുകൊണ്ടു വിമോചനത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം രൂപപെ്പടുത്തുവാന് ദലിതെഴുത്തുകാരും പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയില്ള. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വെളിപ്പുറത്ത് ആ കൃതികള്‍ ഇപേ്പാഴും കാത്തുകിടക്കുകയാണ്. ദലിത് സാഹിത്യവും പെണെ്ണഴുത്തുമൊക്കെ തൊഴിലാളിവര്‍ഗ്ഗ സാഹിത്യത്തിന്റെ തന്നെ വെളിയില്‍ നിലകൊള്ളേണ്ടതലെ്ളന്ന തിരിച്ചറിവ് സംഘടനയ്ക്ക് ഇപേ്പാഴും അന്യമാണ്.
സ്വാതന്ത്യാനന്തരമുള്ള ഏതാനും ദശകങ്ങള്‍കൊണ്ട് അധികാരവും അര്‍ത്ഥവും പങ്കിട്ടെടുത്ത് വളര്‍ന്നുവന്ന മധ്യവര്‍ഗ്ഗം സാഹിത്യകലാ സൗന്ദര്യശാസ്്രതമേഖലകളിലും തങ്ങളുടെ പിടിമുറുക്കി. ഇടതുപക്ഷ മൂല്യങ്ങളും ആശയങ്ങളും ഉപരിപ്ളവമായി മാത്രം പിന്‍പറ്റുന്ന ഈ മധ്യവര്‍ഗ്ഗമാണ് മലയാളിത്തത്തെ പ്രതിനിധീകരിക്കുന്നത്. വലതുപക്ഷ മൂല്യങ്ങളോടും കമ്പോളത്തിന്റെ ഉപഭോഗസംസ്കാരത്തോടും ഉള്ളുകൊണ്ട് മമത പുലര്‍ത്തുന്ന ഈ മധ്യവര്‍ഗ്ഗത്തിന്റെ രൂപീകരണത്തെക്കുറിച്ച് കെ.എന്‍. പണിക്കര്‍ പറയുന്നു:
Leave a Reply