പുരോ : ലോകനാഥനനന്ത ശക്തനാം ദൈവം
നിങ്ങളില്‍ വര്‍ഷിക്കും കാരുണ്യത്താല്‍

നിന്നേക സൂനുവിങ്ങാഗതനായതും
വീണ്ടും താനാഗതനാകുന്നതും

വിശ്വസിച്ചത്യാശയോടെ വസിക്കുന്ന
നിങ്ങളാദീപ്തമാമാഗമത്താല്‍

തന്‍ കൃപാദാനം നിറഞ്ഞതിശുദ്ധരും
ധന്യരുമായി ഭവിച്ചിടട്ടെ.

ജനം : ആമ്മേന്‍

പുരോ : കര്‍ത്താവു നിങ്ങള്‍തന്‍ ജീവിതയാത്രയില്‍
വിശ്വാസ സ്‌ഥൈര്യവും പ്രത്യാശയും

നിസ്തുലസ്‌നേഹവും പാലിച്ചുകൊള്ളുവാന്‍
ഉത്തമമാം വരമേകിടട്ടെ

ജനം : ആമ്മേന്‍

പുരോ : രക്ഷകനേശുവിനാഗമമോര്‍ത്തെന്നും
ഇക്ഷിതി വാഴുന്ന നിങ്ങള്‍ക്കെല്ലാം

ശക്തി പ്രതാപങ്ങള്‍ പൂണ്ടവനെത്തുമ്പോള്‍
നിത്യ സൗഭാഗ്യവും നല്‍കിടട്ടെ

ജനം : ആമ്മേന്‍

പുരോ : താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍

തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം : ആമ്മേന്‍