പുരോ: സര്‍വ്വേശ്വരന്‍ നിങ്ങളെ ദിവ്യദാനങ്ങളാല്‍
സര്‍വ്വദാ കാത്തു രക്ഷിച്ചിടട്ടെ

ജനം: ആമ്മേന്‍

പുരോ: തമ്പുരാന്‍ നിങ്ങളെ കാരുണ്യവായ്‌പോടെ
സന്തതം വീക്ഷിക്കുമാറാകട്ടെ

ജനം: ആമ്മേന്‍

പുരോ: തന്‍ കൃപ വര്‍ഷിച്ചവിടുന്നു നിങ്ങള്‍ക്കു
സ്വര്‍ഗ്ഗീയ ശാന്തിയരുളിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യകാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍