പുരോ: നിസ്‌സീമമായുള്ള സത്കൃപ നിങ്ങളില്‍
നിത്യം കനിഞ്ഞു ചൊരിഞ്ഞുകൊണ്ട്
തമ്പുരാനേശുവിന്‍ ജ്ഞാനവും സ്‌നേഹവും
എന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍