പുരോ : അജ്ഞാനത്തില്‍നിന്നും ജ്ഞാനപ്രകാശത്തില്‍
എത്തിച്ചിടും ജഗല്‍ താതനീശന്‍

വിശ്വാസം പ്രത്യാശ സ്‌നേഹ പുണ്യങ്ങളില്‍
സുസ്‌ഥൈര്യമേകട്ടെ നിങ്ങള്‍ക്കെല്ലാം

ജനം : ആമ്മേന്‍

പുരോ : പൃഥ്‌വിയിലന്ധകാരത്തില്‍ വെളിച്ചമായ്
പ്രത്യക്ഷപ്പെട്ടതാമേശുവിനെ

പ്രത്യാശയോടനുധാവനം ചെയ്യുന്ന
മര്‍ത്യരായ് ലോകര്‍ക്കിടയില്‍ വാഴാന്‍

ലോകത്തിന്‍ ദീപങ്ങളായി വിളങ്ങുവാന്‍
ലോകേശാനാശിസ്‌സരുളിടട്ടെ

ജനം : ആമ്മേന്‍

പുരോ : താരത്തെ പിന്‍തുടര്‍ന്നാപ്പൂജ രാജാക്കള്‍
പാരില്‍ കണ്ടെത്തിയ ദിവ്യദീപ്തി

സര്‍വ്വേശസൂനുവാം ക്രിസ്തുനാഥന്‍ തന്റെ
സ്വര്‍ഗ്ഗ പ്രഭാപൂര്‍ണ്ണ സന്നിധാനം

ജീവിതയാത്രയെ പിന്നിട്ട് സ്വര്‍ഗ്ഗത്തില്‍
സാമോദമെത്താന്‍ തരട്ടെ ഭാഗ്യം

ജനം: ആമ്മേന്‍

പുരോ : താതനും പുത്രനും പാവനാത്മാവുമാം
നിത്യകാരുണ്യവാന്‍ സര്‍വ്വശക്തന്‍

തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍