പുരോ: സംശുദ്ധമാമഭിലാഷങ്ങള്‍ മര്‍ത്യര്‍ ത-
ന്നുള്ളില്‍ ജനിപ്പിച്ചു കാക്കുമീശന്‍
ഇന്നു നിങ്ങള്‍ ചെയ്ത സത്യ പ്രതിജ്ഞകള്‍
മങ്ങാതെ പാലിച്ചു ജീവിക്കുവാന്‍
അന്തരംഗത്തില്‍ പ്രകാശവും ശക്തിയും
സന്തതം നല്‍കുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: നിങ്ങള്‍ വരിച്ചോരിടുങ്ങിയ പാതയില്‍
സമ്മോദം ക്രിസ്തുവില്‍ സ്വീകരിച്ച
സോദരന്‍മാരുടെ ഭാരങ്ങളും പേറി
മുന്നേറാന്‍ ദൈവം വരം തരട്ടെ

ജനം: ആമ്മേന്‍

പുരോ: ക്രിസ്തു നാമത്തിലൊരുമിച്ചു ചേരുന്ന
ഭക്ത സന്യാസ കുടുംബമായി
ക്രിസ്തു സ്‌നേഹത്തിന്‍ പ്രതീകമായ് നിങ്ങളെ
കാത്തു കൊള്ളട്ടെ സകലനാഥന്‍

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യകാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ
ജനം: ആമ്മേന്‍