പരിശുദ്ധാത്മാവിന്റെ സഭയിലുള്ള പ്രവര്‍ത്തനം

പരിശുദ്ധാത്മാവിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

സര്‍വ്വേശാ നീയല്ലോ വിസ്മനീയമായ്
സര്‍വ്വം യഥാകാലം സജ്ജമാക്കി

കാരുണ്യപൂര്‍വ്വം തിരുസഭയെ കാത്തു-
പാലിച്ചു പോരുന്നതങ്ങു തന്നെ

സ്‌നേഹവായ്‌പോടെയണയുന്നു നിന്‍ ജനം
പാവനമാമങ്ങേ സന്നിധിയില്‍

പാവനാത്മാവിനാല്‍ ശക്തരായി തീര്‍ന്നിവര്‍
തേടുന്നിതങ്ങയെ കേ്‌ളശങ്ങളില്‍.

നല്ല കാലങ്ങളില്‍ ആനന്ദവായ്‌പോടെ
ചൊല്ലുന്നു നന്ദിയും തന്‍കൃപയാല്‍

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)