പുരോ: ദൈവപിതാവീ പെസഹാതിരുനാളില്‍
പാവന നന്മ സമൃദ്ധമായി
നിങ്ങളില്‍ വര്‍ഷിച്ചു പാപാന്ധകാരത്തില്‍
നിന്നു വിമോചനമേകിടട്ടെ

ജനം: ആമ്മേന്‍

പുരോ: ഉത്തമ ജാതന്റെയുത്ഥാനം ഹേതുവായ്
നിത്യസമ്മാനമൊരുക്കും ദൈവം
നിങ്ങള്‍ക്കമര്‍ത്യതയേകുന്ന സ്വര്‍ഗ്ഗീയ
മംഗല സദ്ഫലം നല്‍കീടട്ടെ

ജനം: ആമ്മേന്‍

പുരോ: പീഡാസഹനം കഴിഞ്ഞു തന്നുത്ഥാന
മാചരിച്ചീടുന്ന നിങ്ങള്‍ക്കെല്ലാം
സ്വര്‍ഗ്ഗമഹോത്‌സവം തന്നില്‍ പങ്കാളുവാന്‍
തക്ക സൗഭാഗ്യവും കൈവരട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യകാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍