പുരോ: ഉത്ഥാനത്താലേവം വീണ്ടെടുപ്പിന്‍േറയും
ദത്തെടുപ്പിന്‍േറയും സൗഭാഗ്യങ്ങള്‍
മന്നില്‍ വര്‍ഷിച്ചൊരു സര്‍വ്വേശ്വരന്‍ നിങ്ങളില്‍
ഉന്നതാനന്ദം നിറച്ചീടട്ടെ

ജനം: ആമ്മേന്‍

പുരോ: കര്‍ത്താവാമേശുവിന്‍ രക്ഷണ ശക്തിയാല്‍
നിത്യസ്വാതന്ത്രം വരിച്ച നിങ്ങള്‍
തന്റെ കാരുണ്യത്താല്‍ ശാശ്വത സൗഭാഗ്യം
സ്വന്തമാക്കീടുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: വിശ്വാസം ജ്ഞാനസ്‌നാനാദിയാല്‍ കര്‍ത്താവിന്‍
ഉത്ഥാന സൗഭാഗ്യം നേടിയോരാം
നിങ്ങളീ ലോകത്തില്‍ സത്കര്‍മ്മം പാലിച്ച്
സ്വര്‍ഗ്ഗത്തിലേശുവോടൊപ്പമെത്തി
നിത്യമാമാനന്ദമാസ്വദിച്ചീടുവാന്‍
അര്‍ഹരായ്ത്തീരട്ടെ തന്‍കൃപയാല്‍

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യകാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ
ജനം: ആമ്മേന്‍