പുരോ: സര്‍വ്വാധി നാഥനും താതനുമാം ദൈവം
തന്നു നിങ്ങള്‍ക്കു പുതിയ ജീവന്‍
മുന്നം ജലത്താലും പിന്നെയാത്മാവാലും
തന്‍ പുത്രരാക്കിച്ചമച്ചുവല്ലോ
എന്നുമാത്തമ്പുരാന്‍ പൈത്യക സ്‌നേഹത്തില്‍
നിങ്ങളെകാത്തു രക്ഷിച്ചീടട്ടെ

ജനം:ആമ്മേന്‍

പുരോ: സത്യ പ്രബോധകനാം പാവനാത്മാവു
നിത്യം സഭയില്‍ വസിക്കുമെന്ന്
വാഗ്ദാനം ചെയ്ത തിരുസുതന്‍ നിങ്ങളെ
വിശ്വാസത്തിങ്കലുറപ്പിക്കട്ടെ

ജനം: ആമ്മേന്‍

പുരോ: യേശു ശിഷ്യന്‍മാര്‍ തന്‍ ചിത്തങ്ങളില്‍ ദിവ്യ
സ്‌നേഹാഗ്നിയുജ്ജ്വലിപ്പിച്ച ദൈവം
പാവനാത്മാവു വിശ്വാസ സ്‌നേഹങ്ങളില്‍
ഏകീകരിക്കട്ടെ നിങ്ങളെയും
ഏവം സനാതന ഭാഗ്യത്തില്‍ നിങ്ങളെ
ആനയിച്ചീടുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍