പുരോ: മണ്ണില്‍ നിന്നീദിനമാരോഹണം ചെയ്ത്
വിണ്ണിന്റെ വാതില്‍ തുറന്നുതന്ന
ക്രിസ്തുവിന്‍ സ്‌നേഹ പിതാവിന്നു നിങ്ങളില്‍
വര്‍ഷിച്ചിടട്ടെയനുഗ്രഹങ്ങള്‍

ജനം: ആമ്മേന്‍

പുരോ: ഉത്ഥാനം ചെയ്തതിന്‍ ശേഷമോ ശിഷ്യര്‍ക്ക്
പ്രത്യക്ഷനായതു പോലെ നാഥന്‍
അന്ത്യനാളില്‍ വിധികര്‍ത്താവായെത്തുമ്പോള്‍
സന്തുഷ്ടനാകട്ടെ നിങ്ങളിലും

ജനം: ആമ്മേന്‍

പുരോ: വിണ്ണില്‍ പിതാവൊത്തു തേജസ്‌സില്‍ വാഴും താന്‍
ഇന്നതു വിശ്വസിക്കുന്ന നിങ്ങള്‍
ലോകാന്ത്യനാള്‍വരെയൊപ്പമുണ്ടാമെന്ന-
വാഗ്ദാനം സന്തതമാശ്രയിച്ച്
ക്രിസ്തുവിന്‍ സാന്നിദ്ധ്യമാസ്വദിച്ചീടുവാന്‍
ഭാഗ്യമുണ്ടാകട്ടെ നിങ്ങള്‍ക്കെല്ലാം

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍