സെപ്റ്റംബര്‍ 14

വിശുദ്ധ കുരിശിന്റെ മഹത്ത്വീകരണ തിരുനാളില്‍ ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

മര്‍ത്ത്യ സംത്രാണം കുരിശുമരണത്താല്‍
സാധ്യമാക്കാനങ്ങു ചിത്തമായി

മൃത്യു ഭവിച്ചു മരത്താലെയെങ്കിലും
ഉത്ഥാനവും മരത്താലെ വന്നു

വൃക്ഷ ഫലത്തിനാല്‍ പാപം വിതച്ചോനെ
തോല്പിച്ചു വൃക്ഷത്താല്‍തന്നെ നാഥന്‍

ആകയാല്‍ ദൂതന്‍മാര്‍ ഭദ്രാസനര്‍ ആദി
നാകീയ വൃന്ദങ്ങളൊത്തു ചേര്‍ന്നു

ക്രൂശില്‍ മഹത്വം പ്രകീര്‍ത്തിച്ചു ഞങ്ങളും
ആലപിച്ചീടട്ടെ കീര്‍ത്തനങ്ങള്‍ (2)