പുരോ: പുണ്യവാന്‍മാര്‍ക്കു തേജസ്‌സായാനന്ദമായ്
വിണ്ണില്‍ വസിക്കുന്ന സര്‍വ്വശക്തന്‍
ഈ ദിനം ഭക്ത്യാ കൊണ്ടാടുന്ന നിങ്ങളെ
ആശീര്‍വ്വദിക്കുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: പുണ്യവാന്‍മാരുടെ മാദ്ധ്യസ്ഥത്താല്‍ നിങ്ങള്‍
ഗണ്യമാം നന്മയില്‍ വാഴുവാനും
ആപത്തില്‍ വീഴാതാ സന്‍മാതൃകയ്‌ക്കൊത്തു
സേവനം മര്‍ത്ത്യര്‍ക്കു ചെയ്യുവാനും
ദൈവത്തെയാരാധിക്കാനും കൃപാവരം
കൈവരട്ടെ നിങ്ങള്‍ക്കെന്നുമെന്നും

ജനം: ആമ്മേന്‍

പുരോ: നിര്‍മ്മലാത്മാക്കള്‍ തന്‍ സ്വര്‍ഗ്ഗ സൗഭാഗ്യത്തില്‍
സമ്മോദം കൊള്ളും തിരുസ്‌സഭതന്‍
വത്‌സല മക്കളാം നിങ്ങളും സ്വര്‍ഗ്ഗീയ
ശാശ്വതാനന്ദത്തില്‍ പങ്കുചേരാന്‍
കര്‍ത്താവാം പുണ്യവാന്‍മാരുടെ മാദ്ധ്യസ്ഥ
ശക്തിയാല്‍ നല്‍വരം നല്‍കിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍
വിശുദ്ധരുടെ തിരുനാളുകള്‍

പുരോ: പുണ്യവാന്‍മാര്‍ക്കു തേജസ്‌സായാനന്ദമായ്
വിണ്ണില്‍ വസിക്കുന്ന സര്‍വ്വശക്തന്‍
ഈ ദിനം ഭക്ത്യാ കൊണ്ടാടുന്ന നിങ്ങളെ
ആശീര്‍വ്വദിക്കുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: പുണ്യവാന്‍മാരുടെ മാദ്ധ്യസ്ഥത്താല്‍ നിങ്ങള്‍
ഗണ്യമാം നന്മയില്‍ വാഴുവാനും
ആപത്തില്‍ വീഴാതാ സന്‍മാതൃകയ്‌ക്കൊത്തു
സേവനം മര്‍ത്ത്യര്‍ക്കു ചെയ്യുവാനും
ദൈവത്തെയാരാധിക്കാനും കൃപാവരം
കൈവരട്ടെ നിങ്ങള്‍ക്കെന്നുമെന്നും

ജനം: ആമ്മേന്‍

പുരോ: നിര്‍മ്മലാത്മാക്കള്‍ തന്‍ സ്വര്‍ഗ്ഗ സൗഭാഗ്യത്തില്‍
സമ്മോദം കൊള്ളും തിരുസ്‌സഭതന്‍
വത്‌സല മക്കളാം നിങ്ങളും സ്വര്‍ഗ്ഗീയ
ശാശ്വതാനന്ദത്തില്‍ പങ്കുചേരാന്‍
കര്‍ത്താവാം പുണ്യവാന്‍മാരുടെ മാദ്ധ്യസ്ഥ
ശക്തിയാല്‍ നല്‍വരം നല്‍കിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍