പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍

പുരോ: കന്യകാമേരിതന്‍ ദിവ്യ മാതൃത്വത്താല്‍
മന്നിനെ രക്ഷിക്കാനുള്ളലിഞ്ഞ
ഈശന്‍ സമൃദ്ധമായ് നിങ്ങളിലെന്നെന്നും
ആശിസ്‌സരുളുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: ഉന്നതനേശുവേ, ഗര്‍ഭം ധരിച്ചൊരാ
കന്യകാമാതാവു തന്‍ മാദ്ധ്യസ്ഥ്യം
നിത്യവുമെങ്ങുമെന്നേരവും നിങ്ങള്‍ക്കു
ലഭ്യമായ്ത്തീരുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: കന്യകാ മാതാവിന്‍ പുണ്യസ്മരണയെ
വന്ദിച്ചു കൊണ്ടാടുമീ ദിവസം
സ്വര്‍ഗ്ഗീയ ദാനവും ആത്മീയാനന്ദവും
നിര്‍ഗ്ഗളിച്ചീടട്ടെ നിങ്ങളിലും

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍