തപസ്സുകാലം-_4
ഉപവാസത്തിന്റെ നേട്ടങ്ങള്‍
തപസ്സുകാലത്തെ ഇടദിവസങ്ങളിലും ഉപവാസദിനങ്ങളിലും ഉപയോഗിക്കുന്നത്.
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.
ഞങ്ങളനുഷ്ഠിക്കുമീയുപവാസത്താല്
ഞങ്ങളിലുള്ളതാം ദുര്‍ഗുണങ്ങള്‍
എല്ലാമകറ്റുവാന് മാനസം നിന്നിലേ-
യ്ക്കെല്ലാവിധവുമുയര്ത്തീടുവാന്
ശക്തിയേകീടുന്നു രക്ഷകന് തന്മുന്നില്
തക്ക സമ്മാനവും നീ തരുന്നു.
ആകയാലാമോദവായ്പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്മാര്
ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങീടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)
Leave a Reply