ഭാഷയില്‍ സമാനപദങ്ങള്‍ ധാരാളമുണ്ടല്ലോ. അര്‍ഥവ്യത്യാസത്തോടെ ഉച്ചാരണത്തില്‍ ചില്ലറ വ്യത്യാസത്തോടെ ഉപയോഗിക്കുന്ന പദങ്ങള്‍. നമ്മുടെ ഭാഷയുടെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്ന പ്രയോഗങ്ങള്‍.

ഒറ്റയാന്‍ ആര്? കണ്ടെത്തുക. (ഉത്തരങ്ങള്‍ അവസാന പേജില്‍. ഉത്തരങ്ങള്‍ ആദ്യം കണ്ടുപിടിക്കുക, പിന്നെ ഒത്തുനോക്കുക)

1.

ഇലചുരുട്ടിപ്പുഴു
ചാണകപ്പുഴു
കമ്പിളിപ്പുഴു
പുസ്തകപ്പുഴു

ഉദാഹരണമായി ആദ്യത്തേതിന്റെ ഉത്തരം:
പുസ്തകപ്പുഴു

2

പൊന്നോല
പനയോല
തെങ്ങോല
മനയോല

3

പെണ്‍കൊടി
കരിങ്കൊടി
പച്ചക്കൊടി
ചെങ്കൊടി

 

4

മുള്ളുവേലി
കമ്പിവേലി
വയ്യാവേലി
മുളവേലി

5

മാന്‍കണ്ണി
മീന്‍കണ്ണി
മത്തക്കണ്ണി
ചങ്ങലക്കണ്ണി

 

6

മടിശ്ശീല
കുടശ്ശീല
ദുശ്ശീല
തിരശ്ശീല

7

മരവണ്ടി
തീവണ്ടി
കശുവണ്ടി
കാളവണ്ടി

8

തിരുമണം
പൂമണം
പുതുമണം
ചളിമണം

 

9.

കുറ്റിപ്പുറം
കടപ്പുറം
പള്ളിപ്പുറം
മലപ്പുറം

10

ദാശരഥി
ജാനകി
സൗമിത്രി
രാവണി