മലയാള വാമൊഴിയിലെ വ്യത്യസ്തമായ ശൈലികളാണ് മലയാള ഭാഷാഭേദങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രദേശങ്ങള്‍ക്കനുസൃതമായും (ഉദാ: തിരുവനന്തപുരം മലയാളം, തൃശൂര്‍ മലയാളം) മത സാംസ്‌കാരിക സ്വാധീനം കൊണ്ടും (ഉദാ: മാപ്പിള മലയാളം, നമ്പൂതിരി മലയാളം) വാമൊഴിയില്‍ വ്യത്യാസങ്ങള്‍ വരുന്നു. ഓരോ പ്രദേശത്തുമുള്ള മലയാളം, ഉച്ചാരണരീതിയിലുള്ള വ്യത്യാസംകൊണ്ടും ചില വാക്കുകളുടെ പ്രയോഗംകൊണ്ടും, മറ്റുദേശങ്ങളിലെ 'മലയാളങ്ങളി'ല്‍നിന്നു ഭിന്നമാണ്. ചിലസ്ഥലങ്ങളില്‍ അതിഥികള്‍ എത്തുമ്പോള്‍ വീട്ടുകാര്‍ 'വരൂ, ഇരിക്കൂ' എന്നു പറയും. ചിലയിടങ്ങളില്‍ 'വന്നാട്ടെ, ഇരുന്നാട്ടെ' എന്നാണ്. 'വരണം, ഇരിക്കണം' എന്നും 'ബരി, ഇരിക്കി' എന്നും പറയുന്ന സ്ഥലങ്ങളുണ്ട്.
    കേരളത്തിന്റെ വടക്കേ അറ്റം തൊട്ട് തെക്കേയറ്റം വരെ സഞ്ചരിച്ചാല്‍ പല തരത്തിലുള്ള മലയാളം കേള്‍ക്കാന്‍ സാധിക്കും. 'എന്ത്?', 'എന്താ?' എന്നീ ചോദ്യങ്ങളും 'ആണോ' എന്ന ചോദ്യവും പല ജില്ലകളിലും ചോദിക്കുന്ന രീതി നോക്കാം.

ഭാഷാഭേദങ്ങള്‍     എന്ത്?     എന്താ?     എന്താ ഇത്?     ആണോ?     പോയോ?     വരുകയില്ല

തിരുവനന്തപുരം-എന്തര്?/എന്തോന്ന്?     എന്തരാണ്?/എന്തോന്നാണ്?     എന്തരാണിത്?/എന്തോന്നാണിത്?     തന്നെ?     പെയ്യോ?/പോയാ?     വരില്ല/വരൂല്ല

കൊല്ലം-     എന്ത്?     എന്തുവാ? എന്തോന്നാ?     എന്തുവാ ഇത്? എന്തോന്നാ ഇത്?     ആന്നോ?     പോയോ?     വരത്തില്ല

പത്തനംതിട്ട-എന്നത്?     എന്നതാ?     എന്നതാ ഇത്?         പോയോ?     വരുകേല

ആലപ്പുഴ- പോയോ?     വരൂല്ല

കോട്ടയം-എന്നാ?     എന്നതാന്നേ ഇത്?         പോയോ?     വരത്തില്ല

എറണാകുളം-എന്ത്?     എന്താണ്?     എന്താണിത്?     അതെയോ?     പോയോ?     വരില്ല

തൃശൂര്‍-എന്തൂട്ട്?     എന്തൂട്ടാ?     എന്തൂട്ടാത്?     അതേ?     പോയോ?     വരില്ല

വള്ളുവനാടന്‍ മലയാളം
(പാലക്കാട്-ഒറ്റപ്പാലം)     എന്തേ?     എന്തേ ഇത്?             വരില്യ

പാലക്കാട്
(കിഴക്കന്‍ പ്രദേശങ്ങള്‍)     എന്ത്     എന്താത്             വെരില്ല്യ

ഏറനാടന്‍ മലയാളം
(മലപ്പുറം-മഞ്ചേരി)         എത്താ?
                
കോഴിക്കോട്-എന്ത്ന്നാ     എന്തേന്?             പോയിനാ?     

വയനാട്, കണ്ണൂര്‍,കാസര്‍കോട്-    എന്ത്ന്നാ?     എന്ത്ന്നാത്?     അതെയാ     പോയിനാ     
                        

    നാടകം, നോവല്‍, ചെറുകഥ, സിനിമ എന്നിവയില്‍ സംഭാഷണങ്ങള്‍ക്ക് മുഖ്യസ്ഥാനമുള്ളതിനാല്‍ അവയില്‍ പ്രാദേശികപ്രയോഗങ്ങള്‍ ധാരാളം വരും.