അരിമാവ് ഇലയില്‍ തേച്ച് തിളയ്ക്കുന്ന വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്ന ‘അട’യാണ് അടപ്രഥമന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഉണക്കലരിയാണ് വേണ്ടത്. ശര്‍ക്കരയും തേങ്ങയും ഉപയോഗിക്കുന്നതിനുപകരം പാലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്നതാണ് പാലിലട (പാലട) പ്രഥമന്‍.