ഉമ്മ (മാപ്പിളസ്ത്രീ) മാര്‍ മേല്‍ക്കാതില്‍ ധരിക്കുന്ന ഒരു സ്വര്‍ണാഭരണം. കീഴ്ക്കാതിലെ ‘കൂട്’എന്ന ആഭരണത്തിനു മുകളിലാണ് ഇവ ധരിക്കുക. ഓരോ കാതിലും ഏഴോ, ഒമ്പതോ അലിക്കത്ത് വീതമുണ്ടാകും. കാതിന്റെ വലിപ്പമനുസരിച്ച് എണ്ണം കൂടും.