വൈശികതന്ത്രം എന്ന മണിപ്രവാളകൃതിയിലെ നായിക. അനംഗസേന എന്ന ഗണികക്ക് അമ്മ നല്‍കുന്ന ഉപദേശമാണ് ഈ കാവ്യത്തിലെ വിഷയം. വൈശികകല അഭ്യസിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഉരിത്തവിടുപോലും നേടാന്‍ കഴിയില്ലെന്നും, നൂലിന്‌മേല്‍ നടക്കുന്നതിനേക്കാള്‍ നൂറുമടങ്ങ് പ്രയാസമാണ് വേശ്യാത്തൊഴിലെന്നും  അനംഗസേനക്ക് അമ്മ ഉപദേശം നല്‍കുന്നു.