ഒരു ഘനവാദ്യമാണ് ചേങ്ങില. ചേങ്ങലം എന്നും പറയും. താളവാദ്യമായും ശ്രുതിവാദ്യമായും ഉപയോഗിക്കും. താന്ത്രിക കര്‍മ്മങ്ങള്‍ക്കെന്ന പോലെ മറ്റുസന്ദര്‍ഭങ്ങളിലും ഉപയോഗിക്കും. ക്ഷേത്രവാദ്യത്തിലും പ്രാധാന്യമുണ്ട്. ഓടുകൊണ്ട് വൃത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ചേങ്ങലയുടെ അരികില്‍ രണ്ട് ചെറുദ്വാരമുണ്ടാകും. അതില്‍ ചരട് കോര്‍ത്തുകെട്ടി ഇടതുകൈയില്‍ തൂക്കിപ്പിടിച്ച് ഒരു കോലുകൊണ്ടാണ് ചേങ്ങില കൊട്ടുക.