ക്ഷേത്രംവക സ്വത്ത്. ഗ്രാമങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ ക്ഷേത്രമായിരുന്നു. നാടുവാഴികളും രാജാക്കന്മാരും ക്ഷേത്രങ്ങള്‍ക്ക് ഭൂമിദാനം ചെയ്യുക പതിവായിരുന്നു. അവ ഭരിക്കുവാന്‍ ഊരാളന്മാരെയും കാരാളന്മാരെയും ഏര്‍പ്പെടുത്തി. ഭൂസ്വത്തുള്ള വ്യക്തികള്‍ സ്വയം സ്വത്ത് ക്ഷേത്രങ്ങള്‍ക്കുവേണ്ടി നീക്കിവയ്ക്കും. ഊരാളന്മാരുടെ കീഴില്‍ ഭൂസ്വത്തുക്കള്‍ നഷ്ടപ്രായമായെങ്കിലും ഊരായ്മാവകാശവും കാരായ്മാവകാശവും തറവാട്ടുപാരമ്പര്യമായി നിലനില്‍ക്കുന്നു.