ദംഷ്ട്രം, രൗദ്രഭാവം കൈവരുത്തുന്ന ഒരു ചമയം. വെള്ളികൊണ്ട് നിര്‍മ്മിക്കുന്ന എകിറ് ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണത്തക്കവിധം വായില്‍ ഇരുവശവും ഘടിപ്പിക്കും. തെയ്യം, തിറ, മുടിയേറ്റ് എന്നിവയില്‍ ഭദ്രകാളിക്ക് എകിറ് ഉണ്ടാകും. ആസുരഭാവം കൈവരുത്താന്‍ കഥകളിയിലും ഉപയോഗിക്കും.