പ്രാകൃത മന്ത്രവാദങ്ങളിലൊന്ന്. കുടുംബകലഹം, രോഗബാധ, ധനനാശം, ബന്ധുവിരോധം തുടങ്ങിയവ ഉണ്ടാക്കുവാന്‍ ‘മാട്ട്’ കൊണ്ട് കഴിയും. കോഴിത്തലയറുത്ത്, രോമം, എല്ല്, അരി, കുരുതി തുടങ്ങിയവ ജപിച്ച് ചെമ്പുപാത്രത്തില്‍ സ്ഥാപിക്കുക അതിന്റെ ഭാഗമാണ്. ‘മാട്ട്’ നീക്കുവാന്‍ പാരമ്പര്യമന്ത്രവാദികള്‍ കര്‍മം ചെയ്യുമ്പോള്‍ ഉറഞ്ഞുതുള്ളുകയും, ഓടിനടന്ന് ആവക സ്ഥാപനം കണ്ടുപിടിക്കുകയും ചെയ്യും.