എണ്ണയൊഴിച്ച് കത്തിക്കുന്ന ഒരുതരം വിളക്ക്. ഓടുകൊണ്ടോ, ഇരുമ്പുകൊണ്ടോ അതിന്റെ തട്ട് ഉണ്ടാക്കാം. മാടമ്പിത്തട്ടിന്റെ കാല് മരം കൊണ്ടുള്ളതായിരിക്കും. ഊട്ടുപുരകളിലും അടുക്കളയിലും മറ്റും ഭക്ഷണസമയത്ത് വെളിച്ചം കാണാന്‍ മാടമ്പിത്തട്ട് കത്തിച്ചുവയ്ക്കാറുണ്ടായിരുന്നു.