ഭവനങ്ങളോടനുബന്ധിച്ച ഒരു തരം ആരാധനാലയം. മുത്തപ്പന്‍ ദൈവത്തിന്റെ സങ്കേതത്തെ ‘മടപ്പുര’എന്നും പറയും. എന്നാല്‍ മുത്തപ്പന്‍ ദൈവത്തിന്റെ എല്ലാ സങ്കേതവും ‘മടപ്പുര’യല്ല. ‘തിരുവൊപ്പന’കെട്ടിയാടിക്കുന്ന സ്ഥലങ്ങളെ മാത്രമേ ‘മടപ്പുര’ എന്നു പറയാറുള്ളൂ. ഉത്തരകേരളത്തിലെ പറശ്ശിനിക്കടവു’മടപ്പുര’ പ്രശസ്തമാണ്. മടപ്പുരയുടെ ഉടമയാണ് ‘മടയന്‍’. ഭക്തജനങ്ങള്‍ക്ക് അവിടെ ഊട്ട് നടത്തും. പറശ്ശിനിമടപ്പുര തീയരുടെ സ്ഥാനമാണ്. ആറളത്തെ മലയാളര്‍ക്കും ‘മടപ്പുര’യുണ്ട്.