പിതൃദായക്രമം. പുരുഷന്‍മാരിലൂടെ വംശാംഗത്വം സംക്രമിക്കുന്ന രീതി. വിവാഹശേഷം ഭാര്യ, ഭര്‍ത്തൃഭവനത്തിലെ അംഗമാകും. സ്വത്തവകാശവും മറ്റും ഈ ദായക്രമപ്രകാരം പുരുഷന്‍മാര്‍ക്കു മാത്രമാണ്. പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ ഭവനക്കാരിയായിത്തീരുന്നു. കേരളബ്രാഹ്മണര്‍ മക്കത്തായികളാണ്.