മുസ്‌ളീമുകളുടെ ഒരു ആഹാരം. റവ, വറുത്ത അരി, മുന്തിരി, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ് എന്നിവ നെയ്യില്‍ വറുത്തെടുത്ത്, മൈദാമാവ് പരത്തി, ത്രികോണകൃതിയില്‍ കോട്ടി, അതില്‍ നിറച്ച് അടച്ചശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചുണ്ടാക്കുന്ന പലഹാരം. പുതുമണവാളന്റെ വീട്ടില്‍ വിരുന്നിനു പോകുമ്പോഴും മറ്റും മണ്ട കൊണ്ടുപോകാറുണ്ട്.