ഓരോ നക്ഷത്രത്തിനും നാലു വീതം പാദ(കാല്)ങ്ങളുണ്ട്. ജന്മനക്ഷത്രം നോക്കുമ്പോള്‍ അതിന്റെ ഏതു കാലില്‍ ജനിച്ചുവെന്നുകൂടി നോക്കുക പതിവാണ്. ചില നക്ഷത്രങ്ങള്‍ക്ക് പാദദോഷമുണ്ട്. പൂയ്യം നക്ഷത്രത്തില്‍ ഒന്ന് രണ്ട് മൂന്ന് നാല് എന്നീ പാദങ്ങള്‍ യഥാക്രമം താന്‍, അമ്മ, അച്ഛന്‍, മാതുലന്‍ എന്നിവര്‍ക്കും, അത്തം നക്ഷത്രത്തില്‍ അച്ഛന്‍ മാതുലന്‍, താന്‍, മാതാവ് എന്നിവര്‍ക്കും പൂരാടം നക്ഷത്രത്തില്‍ അമ്മ, അച്ഛന്‍, മാതുലന്‍, താന്‍ എന്നിവര്‍ക്കുമാണ് ദോഷം. കറുത്ത പക്ഷത്തിലെ നക്ഷത്രങ്ങള്‍ക്ക് പാപദോഷം പ്രബലമാകും. ആയില്യം നക്ഷത്രത്തിന്റെ ഒന്നാം കാലിലും മൂലം നക്ഷത്രത്തിന്റ നാലാംകാലിലും ജാതനായ കുട്ടി വംശവിഭൂഷണമായിരിക്കുമത്രെ.