‘ഓശകാണുക’ എന്നും പറയും. ഒരുതരം ഓശാര (ഉപചാരം) മാണിത്. ഉത്തരകേരളത്തിലെ ബ്രാഹ്മണരുടെയിടയില്‍ വേളിക്കുശേഷമുള്ള ‘പത്താംവേളി’ കഴിഞ്ഞാല്‍ നടത്തുന്ന ചടങ്ങ്. ഉച്ചഭക്ഷണത്തിനുശേഷം വധൂവരന്‍മാരെ വിളക്കും ആവണപ്പലകയും വച്ചിരുത്തി, ബന്ധുമിത്രാദികള്‍ പൊന്നും പണവും പൊലിക്കുന്നു.