പറയിപെറ്റ പന്തിരികുലത്തിലെ വിഖ്യാതനായ പാക്കനാരുടെ ആസ്ഥാനം തൃത്താലയ്ക്ക് സമീപമാണ്. അവിടെ ഇപ്പോഴും പാക്കനാരുടെ വംശപരമ്പരയില്‍പ്പെട്ട പറയര്‍ വസിച്ചുപോരുന്നു. പാക്കനാരെ കുടിയിരുത്തിയ കോവിലും അവിടെ കാണാം. ആണ്ടുതോറും അവിടെ വേലയും പാട്ടും നടത്തിപ്പോരുന്നു.