പടിഞ്ഞാറ്റി. നാലുകെട്ടുഭവനത്തിന്റെ പടിഞ്ഞാറെ ഭാഗം. ധനം സൂക്ഷിക്കുവാനും പൂജാദികള്‍ കഴിപ്പാനും ഈ അറയാണ് ഉപയോഗിക്കുക. ദേവതകളെ പടിഞ്ഞാറ്റയില്‍ വച്ചു പൂജിക്കും. ചില സമുദായക്കാര്‍ മുഖ്യ കിടപ്പറയായി പടിഞ്ഞാറ്റ ഉപയോഗിക്കാറുണ്ട്. വടക്കാന്‍ പാട്ടുകഥകളില്‍ കിടപ്പുമുറിയായിട്ടാണ് പടിഞ്ഞാറ്റ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ഉര്‍വരതയുടെയും കേന്ദ്രസ്ഥാനമായി പടിഞ്ഞാറ്റ സങ്കല്‍പ്പിക്കപ്പെടുന്നുണ്ട്. മരുമക്കത്തായ സമ്പ്രദായം തുടരുന്നവരില്‍ പടിഞാറ്റ വിവാഹിതയായ പെണ്‍സന്താനത്തിന്റെ കിടപ്പറയായി ഉപയോഗിക്കുന്നു.

മക്കത്തായികളായ ബ്രാഹ്മണരും മറഅറു പടിഞ്ഞാറ്റയില്‍ കിടക്കാറില്ലെങ്കിലും സേകകര്‍മ്മം അവിടെവച്ചാണ് നടത്തുക. വധൂവരന്മാര്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ചടങ്ങാണത്. വിഗ്രഹാദികള്‍ താല്‍്ക്കാലികമായി അവിടെ നിന്ന് മാറ്റിവയ്ക്കുകയാണ് ചെയ്യുക,. മിക്ക ഭവനങ്ങളിലും നെല്‍വിത്ത് സൂക്ഷിക്കുന്നതും പടിഞ്ഞാറ്റയിലാണ്. ചിലേടങ്ങളില്‍ അവിടെ നെല്ലറ കാണാം.